11May2012

You are here: Home National പ്രണബിന് സി.പി.എം പിന്തുണ: ആരെയും നിര്‍ദേശിക്കില്ലെന്ന് സി.പി.ഐ

പ്രണബിന് സി.പി.എം പിന്തുണ: ആരെയും നിര്‍ദേശിക്കില്ലെന്ന് സി.പി.ഐ

ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനത്തേക്ക് പ്രണബ് മുഖര്‍ജിയെ പരിഗണിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷം നിര്‍ദേശിച്ച് ഉപരാഷ്ട്രപതിയായി തിരഞ്ഞെടുത്ത ഹമീദ് അന്‍സാരിയുടെ പേര് ഇത്തവണ രാഷ്ട്രപതി സ്ഥാനത്തേക്ക്

പരിഗണിക്കുന്നതിനോടും എതിര്‍പ്പില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 

അതേ സമയം രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി ആരെയും നിര്‍ദേശിക്കില്ലെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി പറഞ്ഞു. എങ്കിലും രാഷ്ട്രീയരംഗത്ത് നിന്ന് ഒരാള്‍ പ്രഥമപൗരനായി വരണമെന്നാണ് പാര്‍ട്ടിയുടെ നിലപാട്. ആരെ പിന്തുണക്കണമെന്ന കാര്യത്തില്‍ ഇടതുകക്ഷികള്‍ യോജിച്ച് തീരുമാനമെടുത്ത് പ്രഖ്യാപിക്കും. സി.പി.ഐ-സി.പി.എം ലയനം അജന്‍ഡയിലില്ലെന്നും ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി അദ്ദേഹം പറഞ്ഞു. സി.പി.എമ്മിന് വല്യേട്ടന്‍ മനോഭാവമുണ്ടെന്ന അഭിപ്രായം സി.പി.ഐക്കില്ലെന്നും അദ്ദേഹം പറഞ്ഞു

Newsletter