10May2012

You are here: Home National കൂടംകുളത്ത് വീണ്ടും നിരാഹാര സമരം

കൂടംകുളത്ത് വീണ്ടും നിരാഹാര സമരം

ചെന്നൈ: മൂന്നാഴ്ച മുമ്പ് നിര്‍ത്തിവെച്ച കൂടംകുളം ആണവ നിലയത്തിനെതിരായ അനിശ്ചിതകാല നിരാഹാര സമരം പുനരാരംഭിച്ചു. ഒത്തുതീര്‍പ്പ് ചര്‍ച്ചകളിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ അധികൃതര്‍ തയാറായില്ലെന്ന് ആരോപിച്ചാണ് സമരം പുന:രാരംഭിച്ചത്. ആണവ നിലയത്തിനെതിരെ സമരം ചെയ്തതിന്റെ പേരില്‍ അറസ്റ്റിലായ 76 പേര്‍ ഇപ്പോഴും ജയിലിലാണെന്നും പതിനായിരത്തോളം

പേര്‍ക്കെതിരെ കേസ് നിലനില്‍ക്കുകയാണെന്നും സമരസമിതി ആരോപിച്ചു. 

സമരത്തിന് മുന്നോടിയായി ജില്ലാ ഭരണകൂടവുമായി തിങ്കളാഴ്ച നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു.

Newsletter