02July2012

You are here: Home National കൈക്കൂലി: 26 വര്‍ഷത്തിനുശേഷം ന്യായാധിപന്‍ പ്രതി

കൈക്കൂലി: 26 വര്‍ഷത്തിനുശേഷം ന്യായാധിപന്‍ പ്രതി

ന്യൂഡല്‍ഹി: കൈക്കൂലിക്കേസില്‍ മുന്‍ന്യായാധിപനെത്തേടി നിയമമെത്താന്‍ എടുത്തത് 26വര്‍ഷം. ഡല്‍ഹി മെട്രോപ്പൊളിറ്റന്‍ മജിസ്‌ട്രേട്ട് ആയ ഗുലാബ് തുല്‍സിയാനിയെയാണ് 2000രൂപ കൈക്കൂലി വാങ്ങിയെന്ന കേസില്‍ പ്രതിചേര്‍ത്തത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ ഏഴ് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം.

അജേഷ് മിത്തല്‍ എന്നയാളുടെ കെമിക്കല്‍ ഫാക്ടറിക്കെതിരെയുള്ള പരാതി മറച്ചുവെക്കാന്‍ പട്യാല ഹൗസ് ജില്ലാകോടതിയിലെ ജഡ്ജിയായിരുന്ന ഗുലാബ് കൈക്കൂലി ആവശ്യപ്പെട്ടു. മിത്തല്‍ വിവരം സി.ബി.ഐ.ക്ക് കൈമാറിയതിനെത്തുടര്‍ന്ന് 1986 ജൂണ്‍ ആറിനാണ് ഗുലാബിനെ വസതിയില്‍നിന്ന് കൈയോടെ സി.ബി.ഐ. പിടികൂടിയത്. 1998ല്‍ ഗുലാബ് വിരമിച്ചിരുന്നു.

Newsletter