29June2012

You are here: Home National രാഷ്ട്രപതി തിരഞ്ഞെടുപ്പ് : മത്സര രംഗത്തു തുടരുമെന്ന് സാംഗ്മ

രാഷ്ട്രപതി തിരഞ്ഞെടുപ്പ് : മത്സര രംഗത്തു തുടരുമെന്ന് സാംഗ്മ

ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് മുന്‍ ലോക് സഭാ സ്പീക്കര്‍ പി.എ. സാംഗ്മ. നിരവധി രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ തനിക്കുണ്ടെന്നും സാംഗ്മ മാധ്യമ പ്രവര്‍ത്തകരോട് വെളിപ്പെടുത്തി. 

രണ്ട് മുഖ്യമന്ത്രിമാരാണ് തന്നെ പിന്താങ്ങുന്നത്. മത്സര രംഗത്തുനിന്നും

പിന്മാറിയിട്ടില്ലെന്നും നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവുകൂടിയായ സാംഗ്മ പറഞ്ഞു. 

എന്നാല്‍ സ്വന്തം പാര്‍ട്ടിയായ എന്‍.സിപിയും ഭരണകക്ഷിയായ യു.പി.എയും സാംഗ്മയെ പിന്താങ്ങിയിട്ടില്ല. 

പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിപ്പിക്കാന്‍ സമാജ് വാദി പാര്‍ട്ടിയും ത്രിണമൂല്‍ കോണ്‍ഗ്രസും ശ്രമിക്കുന്നുണ്ടോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ യു.പി.എയുടെ ആഭ്യന്തരകാര്യത്തില്‍ പ്രതികരിക്കുന്നില്ലെന്നും സാംഗ്മ പറഞ്ഞു. 

Newsletter