സഞ്ജയ് ജോഷി നിര്‍വാഹക സമിതിയില്‍ നിന്ന് രാജിവെച്ചു
- Last Updated on 24 May 2012
മുംബൈ: ബി.ജെ.പി നേതാവ് സഞ്ജയ് ജോഷി പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് രാജിവെച്ചു. നരേന്ദ്രമോഡിയുമായുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്നാണ് രാജി എന്നാണ് സൂചന. സഞ്ജയ് ജോഷിയുണ്ടെങ്കില്‍ മുംബൈയില്‍ ഇന്ന് തുടങ്ങുന്ന നിര്‍വാഹകസമിതി യോഗത്തില്‍ നിന്നു വിട്ടുനില്‍ക്കുമെന്ന് മോഡി നേരത്തെ പറഞ്ഞിരുന്നു.
സഞ്ജയ് ജോഷിയെ പാര്‍ട്ടി സംവിധാനത്തിലേക്ക് തിരിച്ചു കൊണ്ടുവന്നതില്‍ പ്രതിഷേധിച്ച് ലഖ്‌നൗവിലും ഡല്‍ഹിയിലും മുമ്പു നടന്ന ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതികളിലും ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പ് പ്രചാരണത്തിലും മോഡി പങ്കെടുത്തിരുന്നില്ല. ലൈംഗികാപവാദത്തെത്തുടര്‍ന്ന് ഏഴു വര്‍ഷത്തോളം പാര്‍ട്ടിക്ക് പുറത്തായിരുന്ന ജോഷിയെ ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ഗഡ്കരി ഇടപെട്ടാണ് പാര്‍ട്ടിയില്‍ തിരിച്ചുകൊണ്ടുവന്നത്.