29June2012

You are here: Home National ശശികലയെ പുറത്താക്കിയ നടപടി ജയലളിത പിന്‍വലിച്ചു

ശശികലയെ പുറത്താക്കിയ നടപടി ജയലളിത പിന്‍വലിച്ചു

ചെന്നൈ: ശശികല വീണ്ടും ജയലളിതയുടെ തോഴിയാകുന്നു. ശശികലയെ അണ്ണാഡിഎംകെയില്‍ നിന്ന് പുറത്താക്കിയ നടപടി ജയലളിത പിന്‍വലിച്ചു. ജയലളിതയെ വഞ്ചിച്ചവരുമായുള്ള ബന്ധം അവസാനിപ്പിച്ചുവെന്ന ശശികലയുടെ പ്രതികരണത്തിന് പിന്നാലെയാണ് ജയലളിത തന്റെ തീരുമാനം മാറ്റിയത്. 

നിര്‍ഭാഗ്യവശാല്‍ ജയലളിതയ്‌ക്കെതിരെ പ്രവര്‍ത്തിച്ചവരില്‍ എന്റെ ബന്ധുക്കളും ഉള്‍പ്പെട്ടുവെന്ന് ശശികല പരസ്യമായി പറഞ്ഞിരുന്നു. എന്റെ ബന്ധുവാണെന്നും സുഹൃത്താണെന്നും അവകാശപ്പെട്ട് നടത്തിയ കാര്യങ്ങള്‍ മാപ്പര്‍ഹിക്കാത്ത കുറ്റങ്ങളാണ്. എന്റെ സഹോദരിയെ വഞ്ചിച്ചവരെ ഇനി എനിക്കും വേണ്ട. ജയലളിയ്ക്ക് വേണ്ടി തോഴിയായി തുടര്‍ന്നും പ്രവര്‍ത്തിക്കണം-ശശികലയുടെ ഈ പ്രഖ്യാപനമാണ് ജയലളിതയുടെ മനംമാറ്റത്തിന് കാരണമായത്.

നാല് മാസം മുമ്പാണ് ശശികല ജയലളിതയുടെ ഔദ്യോഗിക വസതിയായ പൊയസ് ഗാര്‍ഡന്റെ പടിയിറങ്ങിയത്. ശശികലയുടെ ഭര്‍ത്താവ് നടരാജന്‍ ഉള്‍പ്പടെ പലരും ഭൂമികൈയേറ്റ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടു

Newsletter