- 21 March 2012
പിറവത്തിന്റെ മനസ്സ് ഇന്നറിയാം
കൊച്ചി: പിറവത്തെ ജനഹിതം ബുധനാഴ്ച രാവിലെ അറിയാം. മൂവാറ്റുപുഴ നിര്‍മല ജൂനിയര്‍ സ്‌കൂളില്‍ രാവിലെ എട്ടിന് വോട്ടെണ്ണല്‍ തുടങ്ങും. ഒമ്പത് റൗണ്ട് വോട്ടെണ്ണുന്നതോടെ പിറവത്തെ ജനവിധിയറിയാം.
134 ബൂത്തുകളാണ് പിറവത്തുണ്ടായിരുന്നത്. 14 മേശകളാണ് വോട്ടെണ്ണുന്നതിനായി ക്രമീകരിച്ചിട്ടുള്ളത്. രാവിലെ എട്ടിന് വോട്ടെണ്ണല്‍ തുടങ്ങുമ്പോള്‍ തന്നെ സര്‍വീസ് വോട്ടുകളും എണ്ണിത്തുടങ്ങും. 323 സര്‍വീസ് ബാലറ്റില്‍ 316 എണ്ണം മാത്രമാണ് ഇതുവരെ തിരിച്ചെത്തിയത്. ബുധനാഴ്ച രാവിലെ എട്ടുവരെ സര്‍വീസ് വോട്ടുകള്‍ സ്വീകരിക്കും. എട്ടരയോടെ ലീഡ് നിലയും പത്തു മണിയോടെ ഫലവും അറിയാനാകും.
ലോകമെമ്പാടുമുള്ള മലയാളികള്‍ പിറവത്തിന്റെ മനസ്സറിയാന്‍ കാത്തിരിക്കുകയാണ്. കേരളം കണ്ടതില്‍ ഏറ്റവും വാശിയുള്ള ഉപ തിരഞ്ഞെടുപ്പാണ് പിറവത്ത് നടന്നത്. ഇരു മുന്നണികളും ശുഭപ്രതീക്ഷയോടെയാണ് വിധി കാത്തിരിക്കുന്നത്.
1,58,055 പേരാണ് പിറവത്ത് വോട്ട് രേഖപ്പെടുത്തിയിട്ടുള്ളത്. തിരഞ്ഞെടുപ്പ് യു.ഡി.എഫ്. സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് ഇരു മുന്നണികളും സമ്മതിച്ചുകൊണ്ടാണ് പ്രചാരണം തുടങ്ങിയത്. നേരിയ ഭൂരിപക്ഷം മാത്രമുള്ള യു.ഡി.എഫ്. സര്‍ക്കാരിന് പിറവത്ത് സീറ്റ് നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നെയ്യാറ്റിന്‍കരയില്‍ ഉപ തിരഞ്ഞെടുപ്പിനുള്ള കളമൊരുങ്ങിയത് യു.ഡി.എഫിന് ആശ്വാസം നല്‍കുന്നുണ്ട്.
- 18 March 2012
സമ്പത്തിന്റ കസ്റ്റഡി മരണം: ആരോപണ വിധേയരായവരെ മാറ്റും
കൊച്ചി: സമ്പത്തിന്റെ കസ്റ്റഡി മരണക്കേസ് അന്വേഷിക്കുന്ന സി.ബി.ഐ സംഘത്തില്‍നിന്ന് ആരോപണവിധേയരായവരെ ഒഴിവാക്കാന്‍ തീരുമാനിച്ചു. സി.ബി.ഐ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
കേസ് അന്വേഷിച്ചിരുന്ന ഹരിദത്ത് ആത്മഹത്യ ചെയ്തത് വിവാദമായിരുന്നു. ജീവനൊടുക്കാന്‍ പ്രധാനകാരണം അന്വേഷണ സംഘത്തിലെ സഹപ്രവര്‍ത്തകരാണെന്ന് ആത്മഹത്യകുറിപ്പില്‍ പരാമര്‍ശിച്ചിരുന്നു.
- 18 March 2012
എറണാകുളം-കൊല്ലം മെമു ഇന്ന് മുതല്‍
കൊച്ചി: എറണാകുളം- കൊല്ലം മെമു ( മെയിന്‍ ലൈന്‍ ഇലക്ട്രിക്കല്‍ മള്‍ട്ടിപ്പിള്‍ യൂണിറ്റ്) തീവണ്ടി ഞായറാഴ്ച ഓടിത്തുടങ്ങും. ഞായറാഴ്ച രാവിലെ 11ന് എറണാകുളം സൗത്ത് സ്റ്റേഷനില്‍ നടക്കുന്ന ലളിതമായ ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തീവണ്ടി ഫ്ലാഗ് ഓഫ് ചെയ്യും. തീവണ്ടി രണ്ട് ദിവസം മുമ്പ് എറണാകുളത്ത് എത്തിയെങ്കിലും പിറവം തിരഞ്ഞെടുപ്പ് കഴിയാന്‍ കാത്തിരിക്കുകയായിരുന്നു. യാത്രക്കാരുടെ നിരന്തരമായ