- 14 March 2012
ബയറണ്‍, മാഴ്‌സെ ക്വാര്‍ട്ടറില്‍
മ്യൂണിക്ക്: ചരിത്രം രചിച്ച തകര്‍പ്പന്‍ ജയത്തോടെ ബയറണ്‍ മ്യൂണിക്ക് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ഫൈനലില്‍ പ്രവേശിച്ചു. എന്നാല്‍, സ്വന്തം തട്ടകത്തില്‍ ജയം സ്വന്തമാക്കിയിട്ടും ഇന്റര്‍ മിലാന്റെ സ്വപ്‌നം പ്രീക്വാര്‍ട്ടറില്‍ പൊലിഞ്ഞു. ഇഞ്ച്വറി ടൈമില്‍ നേടിയ എവെ ഗോളിന്റെ മികവില്‍ ഇന്ററിനെ മറികടന്ന് മാഴ്‌സെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
Read more...
- 12 March 2012
എ.എഫ്.സി. ചാലഞ്ച്: ഉത്തരകൊറിയ സെമിയില്‍
കാഠ്മണ്ഡു: ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന്റെ യോഗ്യതാ ടൂര്‍ണമെന്‍റായ എ.എഫ്.സി. ചാലഞ്ച് കപ്പില്‍നിന്ന് തുടര്‍ച്ചയായ രണ്ടാംതോല്‍വിയോടെ ഇന്ത്യ പുറത്തായി. ഗ്രൂപ്പ് ബി മത്സരത്തില്‍, ഫിലിപ്പീന്‍സിനോട് മറുപടിയില്ലത്ത രണ്ടുഗോളുകള്‍ക്കാണ് ഞായറാഴ്ച ഇന്ത്യ തോറ്റത്. നേരത്തേ നടന്ന മത്സരത്തില്‍ താജിക്കിസ്താനെ മറുപടിയില്ലാത്ത രണ്ടുഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ ഉത്തരകൊറിയ സെമിയില്‍ ഇടം പിടിച്ചു.
- 10 March 2012
ലോക ക്ലബ് ഫുട്‌ബോളിനും വേദിയാകാന്‍ ഇന്ത്യ
ന്യൂഡല്‍ഹി: അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിന് പുറമെ 2015ല്‍ നടക്കാനിരിക്കുന്ന ലോക ക്ലബ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനും വേദിയൊരുക്കാന്‍ ഇന്ത്യ ശ്രമിക്കുന്നു. ഫിഫ അധ്യക്ഷന്‍ സെപ് ബ്ലാറ്ററുടെ സാന്നിധ്യത്തില്‍ അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.