- 06 May 2012
ജയം: ഡെംപോ കിരീടമണിഞ്ഞു
കൊല്‍ക്കത്ത:ഇന്ത്യന്‍ ഫുട്‌ബോളിന്റെ മെക്കയായ കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ ഡെംപോയ്ക്ക് ഐ ലീഗ് കിരീടധാരണം. പ്രയാഗ് യുണൈറ്റഡിനെ മറുപടിയില്ലാത്ത മൂന്നുഗോളുകള്‍ക്ക് പരാജയപ്പെടുത്തി 26 കളികളില്‍ 57 പോയന്റോടെയാണ് ഗോവന്‍ ടീം കിരീടം ചൂടിയത്. ഐ ലീഗില്‍ 2008-ലും 2010-ലും ചാമ്പ്യന്മാരായിട്ടുള്ള ഡെംപോ, ലീഗില്‍ മൂന്ന് കിരീടമെന്ന
- 05 May 2012
റൂണിയുടേത് ഗോള്‍ നമ്പര്‍ വണ്‍
ലണ്ടന്‍: ചിരവൈരികളായ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ ബൈസിക്കിള്‍ കിക്കിലൂടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം വെയന്‍ റൂണി നേടിയ ഗോള്‍ പ്രീമിയര്‍ ലീഗിലെ ഇതേവരെയുള്ള ഏറ്റവും മികച്ച ഗോളായി തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞവര്‍ഷം ഫിബ്രവരിയില്‍ നടന്ന നാട്ടങ്കത്തിലാണ് നാനിയുടെ ക്രോസില്‍നിന്ന് രണ്ട് സിറ്റി താരങ്ങള്‍ക്കിടയിലൂടെ റൂണി ബൈസിക്കിള്‍ കിക്കുവഴി ഗോള്‍ നേടിയത്.
- 04 May 2012
റയലിന് കിരീടം; മെസ്സിക്ക് നേട്ടം
മാഡ്രിഡ്: ബാഴ്‌സലോണയുടെ അധീശത്വത്തെ വ്യക്തമായ മുന്‍തൂക്കത്തോടെ പിന്തള്ളി റയല്‍ മാഡ്രിഡ് സ്പാനിഷ് ലീഗില്‍ മുത്തമിട്ടു. അത്‌ലറ്റിക് ബില്‍ബാവോയെ മറുപടിയില്ലാത്ത മൂന്നുഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് രണ്ടുമത്സരങ്ങള്‍ ശേഷിക്കേ, റയല്‍ ചാമ്പ്യന്മാരായത്. സ്പാനിഷ് ലീഗില്‍ റയലിന്റെ 32-ാം കിരീടമാണിത്. 2008-നുശേഷം ആദ്യ കിരീടവും.