10May2012

You are here: Home World അഫ്ഗാനുമായി യു.എസ് സൈനികസഹകരണം

അഫ്ഗാനുമായി യു.എസ് സൈനികസഹകരണം

കാബൂള്‍: അഫ്ഗാനിസ്താനുമായി സൈനികവിഷയങ്ങളിലുള്‍പ്പെടെ സഹകരണം തേടുന്ന കരാറില്‍ യു.എസ് പ്രസിഡന്റ് ബരാക് ഒബാമ ഒപ്പുവെച്ചു. 
2014 ല്‍ അഫ്ഗാനിലെ നാറ്റോ പിന്മാറ്റത്തിനുശേഷം ദീര്‍ഘകാലാടിസ്ഥാനില്‍ രാജ്യത്ത് യു.എസ് സൈനികസഹകരണം ഉറപ്പുവരുത്തുന്ന വ്യവസ്ഥകളും കരാറിലുണ്ട്. 

ബിന്‍ ലാദന്റെ ചരമവാര്‍ഷിക ദിനത്തില്‍ മുന്‍കൂട്ടി പ്രഖ്യാപിക്കാതെ സന്ദര്‍ശനത്തിനെത്തിയതായിരുന്നു അദ്ദേഹം. 

'യു.എസില്‍ അഫ്ഗാനിസ്താന് ഒരു സുഹൃത്തും സഹപ്രവര്‍ത്തകനും' ഉണ്ടന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. 

പതിറ്റാണ്ട് മുമ്പ് ആരംഭിച്ച യുദ്ധം ഇരുരാജ്യങ്ങളും ആഗ്രഹിച്ചിരുന്നതല്ല. ഈ കരാറോടുകൂടി അഫ്ഗാന്‍ ജനതയ്‌ക്കൊപ്പം യു.എസ് എന്നുമുണ്ടാകുമെന്നും ഒബാമ പറഞ്ഞു. 

Newsletter