പാകിസ്താനില്‍ ചാവേര്‍ ആക്രമണം: 15 പേര്‍ മരിച്ചു
- Last Updated on 04 May 2012
- Hits: 5
ഇസ്‌ലാമാബാദ്: പാകിസ്താനിലെ വടക്കുപടിഞ്ഞാറന്‍ മേഖലയിലുണ്ടായ ശക്തമായ ചാവേര്‍ ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. 40 ഓളം പേര്‍ക്ക് പരിക്കേറ്റു. ബജാവര്‍ ഏജന്‍സിയിലെ ഖര്‍ ബസാറിലാണ് സ്‌ഫോടനമുണ്ടായത്. തിരക്കേറിയ മാര്‍ക്കറ്റിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സ്‌ഫോടകവസ്തുക്കള്‍ കെട്ടിവെച്ച്
മാര്‍ക്കറ്റിനടുത്തുള്ള പോലീസ് ചെക്ക് പോസ്റ്റിനടുത്ത് സ്‌ഫോടനം നടത്തുകയായിരുന്നു.