ആണവ ചര്‍ച്ച: അമേരിക്കയുടെ ആവശ്യം ഇറാന്‍ തള്ളി
- Last Updated on 05 May 2012
- Hits: 6
വിയന്ന: യുറേനിയം സമ്പുഷ്ടീകരണ പദ്ധതി നിര്‍ത്തിവെക്കില്ലെന്ന് ഇറാന്‍ ആവര്‍ത്തിച്ചു. ഫോര്‍ഡോ ഭൂഗര്‍ഭ ആണവ പദ്ധതി അടച്ചുപൂട്ടാന്‍ കാരണമൊന്നും കാണുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.
ആണവ വിഷയത്തില്‍ പാശ്ചാത്യരാജ്യങ്ങളുമായുള്ള ചര്‍ച്ച
പുനരാരംഭിക്കാന്‍ അമേരിക്ക മുന്നോട്ടുവെച്ച രണ്ടു നിര്‍ദേശങ്ങളാണ് ഇറാന്‍ തള്ളിയത്. ഖോംനഗരത്തിനടുത്തായി പ്രവര്‍ത്തിക്കുന്ന ഫോര്‍ഡോ ആണവസമ്പുഷ്ടീകരണപദ്ധതി ഉടനടി അടച്ചുപൂട്ടണമെന്നാണ് അമേരിക്ക നിര്‍ദേശിച്ചത്. എന്നാല്‍ നിര്‍ദേശങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയിലെ(ഐ.എ.ഇ.എ) ഇറാന്‍ അംബാസഡര്‍ അലി അസ്ഗര്‍ സുല്‍ത്താനിയ പറഞ്ഞു.
മെയ് അവസാനത്തോടെ ഇറാനും ഐ.എ.ഇ.എയുമായുള്ള ചര്‍ച്ച പുനരാരംഭിക്കും. ഇറാന്റെ ഏതെങ്കിലുമൊരു കരസേനാതാവളം പരിശോധിക്കാന്‍ അവസരം ലഭിക്കുകയെന്നതാവും ഈ ചര്‍ച്ചയിലെ മുഖ്യവിഷയമെന്ന് ഐ.എ.ഇ.എ ഡയറക്ടര്‍ജനറല്‍ യൂകിയ അമാനോ പറഞ്ഞു.