വിമാനം തകര്‍ക്കാനുള്ള അല്‍ ഖായിദ പദ്ധതി യുഎസ് തകര്‍ത്തു
- Last Updated on 08 May 2012
- Hits: 2
വാഷിങ്‌ടണ്‍• യുഎസിലേക്കുള്ള വിമാനം ബോംബ് സ്‌ഫോടനത്തില്‍ തകര്‍ക്കാനുള്ള അല്‍ ഖായിദയുടെ പദ്ധതി പരാജയപ്പെടുത്തിയതായി അമേരിക്ക. യെമന്‍ കേന്ദ്രീകരിച്ച് ഗള്‍ഫ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അല്‍ ഖായിദ വിഭാഗമാണ് വിമാനം തകര്‍ക്കാനുള്ള ഗൂഡാലോചന നടത്തിയതെന്ന് യുഎസ് അധികൃതര്‍ അറിയിച്ചു. യുഎസിലേക്കുള്ള വിമാനത്തില്‍ ചാവേറിനെ
യാത്രക്കാരനെന്ന വ്യാജേന കടത്തി സ്‌ഫോടനം നടത്താനായിരുന്നു പദ്ധതി.
എന്നാല്‍ അല്‍ ഖായിദയുടെ ഭീകരാക്രമണ പദ്ധതിയെക്കുറിച്ച് നേരത്തെ അറിവ് ലഭിച്ച യുഎസ് അധികൃതര്‍ ബോംബ് പിടിച്ചെടുത്തതായും ഭീഷണി ഒഴിഞ്ഞതായും അറിയിച്ചു. ഉസാമ ബിന്‍ലാദനെ വധിച്ചതിന്റെ വാര്‍ഷികത്തില്‍ ഭീകരാക്രമണം നടത്താനായിരുന്നു അല്‍ഖായിദയുടെ പദ്ധതിയെന്ന് യുഎസ് അധികൃതര്‍ വ്യക്‌തമാക്കി.
2009ല്‍ ക്രിസ്‌മസ് ദിനത്തില്‍ വിമാനം ബോംബ് സ്‌ഫോടനത്തില്‍ തകര്‍ക്കാന്‍ നടത്തിയ ശ്രമത്തിന്റെ പരിഷ്‌കരിച്ച പദ്ധതിയാണ് ലാദന്റെ വധത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ നടപ്പാക്കാന്‍ അല്‍ ഖായിദ പദ്ധതിയിട്ടതെന്ന് എഫ്‌ബിഐ അറിയിച്ചു.