ഹാഫിസ് സയീദിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം: അമേരിക്ക
- Last Updated on 08 May 2012
- Hits: 10
വാഷിങ്ടണ്‍: മുംബൈ തീവ്രവാദി ആക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മാര്‍ക് ടോണര്‍ പറഞ്ഞു. വിചാരണ പാകിസ്താനില്‍ നടത്തണോ അമേരിക്കയില്‍ വേണമൊ എന്നകാര്യം പ്രശ്‌നമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സയീദ്
പാകിസ്താനിലുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. പാകിസ്താന്‍ സയീദിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹാഫിസ് സയീദിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അടുത്തിടെ അമേരിക്ക പത്ത് മില്യണ്‍ ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.