നേപ്പാളില്‍ വെള്ളപ്പൊക്കം: 8 പേര്‍ മരിച്ചു
- Last Updated on 06 May 2012
- Hits: 4
കാഠ്മണ്ഡു: നേപ്പാളില്‍ പര്‍വ്വതമേഖലയിലുണ്ടായ ഉരുള്‍പ്പൊട്ടലിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം എട്ടായി. നിരവധി പേരെ കാണാതായിട്ടുണ്ട്. റഷ്യയില്‍ നിന്നുള്ള മൂന്ന് വിനോദസഞ്ചാരികള്‍ കാണാതായവരില്‍ ഉള്‍പ്പെട്ടതായി പോലീസ് അറിയിച്ചു. നേപ്പാളിലെ അന്നപൂര്‍ണാ റേഞ്ചിലാണ് കനത്ത രീതിയില്‍ ഉരുള്‍പ്പൊട്ടലുണ്ടായത്.
മഞ്ഞുകട്ടകള്‍ക്കടിയില്‍ പെട്ട മൂന്ന് പേരെ ദുരിതാശ്വാസ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. സേഥി നദി കരകവിഞ്ഞൊഴുകി വന്‍നാശനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. പൊഖ്രയിലും വെള്ളപ്പൊക്കം ജനജീവിതത്തെ ബാധിച്ചു.