11May2012

You are here: Home World യു.എസ്‌ ഡ്രോണ്‍ ആക്രമണത്തെ പാകിസ്ഥാന്‍ അപലപിച്ചു

യു.എസ്‌ ഡ്രോണ്‍ ആക്രമണത്തെ പാകിസ്ഥാന്‍ അപലപിച്ചു

ഇസ്ലാമബാദ്‌: തീവ്രവാദികളെ ലക്ഷ്യംവച്ച്‌ പാകിസ്ഥാനിലെ വടക്കന്‍ വസീരിസ്ഥാനില്‍ യു.എസ്‌ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ നാല്‌ തീവ്രവാദികള്‍ മരിക്കുകയും നിരവധി പേര്‍ക്ക്‌ പരിക്കുപറ്റുകയും ചെയ്‌ത സംഭവത്തില്‍ പാകിസ്ഥാന്‍ യു.എസിനെ അപലപിച്ചു. അന്താരാഷ്‌ട്ര നിയമങ്ങളെ ലംഘിച്ചാണ്‌ യു.എസ്‌ ആക്രമണം നടത്തിയത്‌. പാക്‌വിദേശകാര്യ

മന്ത്രാലയമാണ്‌ ഈ വിവരം പുറത്ത്‌ വിട്ടത്‌. ഈ ആക്രമണം ഇസ്ലാമബാദും വാഷിംഗ്‌ടണുമായിട്ടുള്ള ബന്ധത്തെ ബാധിക്കും അതിനാല്‍ ഇത്‌ ചര്‍ച്ചചെയ്‌ത്‌ പരിഹരിക്കണം എന്ന്‌ പാക്‌ വിദേശകാര്യ വക്താവ്‌ മോസാം ഖാന്‍ പറഞ്ഞു. അല്‍ക്വഇദ, താലീബാന്‍ തീവ്രവാദികളെ ലക്ഷ്യംവച്ചാണ്‌ യു.എസ്‌ ഡ്രോണ്‍ ആക്രമണം നടത്തിയത്‌.

Newsletter