സംജോഝ സ്‌ഫോടനം: പ്രധാന പ്രതി പിടിയില്‍
- Last Updated on 13 February 2012
ന്യൂഡല്‍ഹി: സംജോഝ എക്‌സ്പ്രസ് ട്രെയിനിലുണ്ടായ സ്‌ഫോടനത്തിന്റെ അന്വേഷണം നിര്‍ണായക വഴിത്തിരിവില്‍. ട്രെയിനിനുള്ളില്‍ ബോംബ് സ്ഥാപിച്ചുവെന്ന് കരുതപ്പെടുന്നയാളെ എന്‍.ഐ.എ പിടികൂടി. ഇന്‍ഡോര്‍ സ്വദേശിയായ കമാല്‍ ചൗഹാനാണ് അറസ്റ്റിലായിട്ടുള്ളതെന്ന് എന്‍.ഐ.എ
സ്ഥിരീകരിച്ചു. ഇയാളെ ചോദ്യം ചെയ്തുവരുകയാണ്. പട്യാല ഹൗസ് കോടതിയില്‍ കമാലിനെ തിങ്കളാഴ്ച ഹാജരാക്കുമെന്നാണ് എന്‍.ഐ.എ വൃത്തങ്ങള്‍ സൂചിപ്പിച്ചത്. ഇന്ത്യയേയും പാകിസ്താനേയും ബന്ധിപ്പിച്ചുകൊണ്ടുള്ള ഡല്‍ഹി-ലാഹോര്‍ സൗഹൃദ തീവണ്ടിയില്‍ 2007 ഫിബ്രവരി 18 നാണ് സ്‌ഫോടനം നടന്നത്. 68 പേരാണ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.