19February2012

You are here: Home National കപ്പലില്‍നിന്ന് വെടിയുതിര്‍ത്ത ജീവനക്കാരെ അറസ്റ്റുചെയ്യും

കപ്പലില്‍നിന്ന് വെടിയുതിര്‍ത്ത ജീവനക്കാരെ അറസ്റ്റുചെയ്യും

കൊച്ചി: മത്സ്യത്തൊഴിലാളികളുടെ ബോട്ടിനുനേരെ ഇറ്റാലിയന്‍ ചരക്കുകപ്പലില്‍നിന്ന് വെടിയുതിര്‍ത്ത സുരക്ഷാ ജീവനക്കാരെ ഉടന്‍ അറസ്റ്റു ചെയ്യും. വെടിവെപ്പ് നടത്തിയ ആറുപേരെ കൊച്ചിയില്‍ ഇറക്കിയശേഷം തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലിനെ പോകാന്‍ അനുവദിച്ചേക്കും. സുരക്ഷാ ജീവനക്കാരുടെ

പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകള്‍ അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇറ്റാലിയന്‍ ചരക്കുകപ്പലില്‍നിന്ന് ഉണ്ടായ വെടിവെപ്പില്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടിരുന്നു.

അതിനിടെ ചരക്കുകപ്പലിലെ സുരക്ഷാ ജീവനക്കാര്‍ വെടിവച്ചത് യാതൊരു പ്രകോപനവും കൂടാതെയാണെന്ന് കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി. മത്സ്യബന്ധന ബോട്ടില്‍നിന്ന് ഭീഷണി ഉണ്ടായെന്ന കപ്പല്‍ ജീവനക്കാരുടെ വിശദീകരണം തെറ്റാണ്. മത്സ്യത്തൊഴിലാളികള്‍ നിരായുധര്‍ ആയിരുന്നുവെന്ന് കോസ്റ്റ് ഗാര്‍ഡ് എസ്.പി പി.എസ് ബസ്ര മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

കപ്പലിലെ സുരക്ഷാ ജീവനക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കൊച്ചി തുറമുഖത്തെത്തി അന്വേഷണവുമായി സഹകരിക്കാന്‍ ചരക്ക് കപ്പലിന്റെ ക്യാപ്റ്റന്‍ നേരത്തെ വിസമ്മതിച്ചിരുന്നു. ഇക്കാര്യം പരിഗണിച്ച ശേഷമെ കപ്പല്‍ വിട്ടയയ്ക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കൂ.

നീണ്ടകരയില്‍ നിന്ന് മീന്‍പിടിത്തത്തിന് പോയവരെയാണ് കടല്‍ക്കൊള്ളക്കാരെന്ന് തെറ്റിദ്ധരിച്ച് ഇറ്റാലിയന്‍ ചരക്കുകപ്പലായ 'എന്റിക ലെക്‌സി'യിലെ സുരക്ഷാഭടന്മാര്‍ വെടിവെച്ചത്. കൊല്ലം മൂദാക്കര ഡെറിക് വില്ലയില്‍ ജെലസ്റ്റിന്‍ (വലന്‍ൈറന്‍ 50), എരമത്തുറ സ്വദേശി അജീഷ് പിങ്കു (21) എന്നിവരാണ് മരിച്ചത്.

Newsletter