യുപിയില്‍ മൂന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
- Last Updated on 15 February 2012
ലക്‌നൗ: ഉത്തര്‍പ്രദേശിലെ 56 നിയമസഭാ സീറ്റുകളിലേക്കുള്ള മൂന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി. 77 വനിതകള്‍ അടക്കം 1,018 സ്ഥാനാര്‍ത്ഥികളാണ് മൂന്നാംഘട്ടത്തില്‍ മത്സരിക്കുന്നത്.
ബഹുജന്‍ സമാജ് പാര്‍ട്ടി, ഭാരതീയ ജനാതാ പാര്‍ട്ടി,
കോണ്‍ഗ്രസ്, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി, സമാജ് വാദി പാര്‍ട്ടി എന്നീ കക്ഷികളാണ് ബുധനാഴ്ച 1,77,91,893 വോട്ടര്‍മാരുടെ സമ്മതിദാനത്തിനായി തിരഞ്ഞെടുപ്പ് ഗോദയിലുള്ളത്.
18,374 പോളിങ് ബൂത്തുകളിലായി 52,602 ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ വോട്ടെടുപ്പിന് ഉപയോഗിക്കുന്നുണ്ട്.