17February2012

Breaking News
മന്ത്രി ബേനിപ്രസാദും തിരഞ്ഞെടുപ്പുകമ്മീഷനെ വെല്ലുവിളിച്ച് രംഗത്തെത്തി
You are here: Home National മുംബൈ മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് ഇന്ന്‌

മുംബൈ മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് ഇന്ന്‌

മുംബൈ: മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി. രാജ്യത്തെ ഏറ്റവും സമ്പന്നമായ കോര്‍പറേഷന്‍ പിടിക്കാന്‍ കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യവും ശിവസേന-ബി.ജെ.പി സഖ്യവും തമ്മിലാണ് പ്രധാന മത്സരം. 1996 മുതല്‍ മുംബൈ മുനിസിപ്പല്‍ ഭരണം അടക്കിവാഴുന്നത്

സേന-ബി.ജെ.പി സഖ്യമാണ്. ഇത്തവണ സ്ഥിതിമാറുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഈ സാധ്യതയ്ക്ക് ബലം നല്‍കുന്നത് രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന(എം.എന്‍.എസ്)യുടെ സാന്നിധ്യമാണ്. 12 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസും എന്‍.സി.പിയുംസഖ്യമായിട്ടാണ് 227 അംഗ മുനിസിപ്പാലിറ്റി പിടിക്കാന്‍ എല്ലാ ശ്രമവും നടത്തുന്നത്. ഒറ്റയ്ക്ക് മത്സരിക്കുന്ന എം.എന്‍.എസ് പിടിക്കുന്ന വോട്ടുകള്‍ സേന സഖ്യത്തെ പ്രതികൂലമായി ബാധിക്കും. എന്നാല്‍ രാംദാസ് അത്താവ്‌ലയുടെ ആര്‍.പി.ഐ മുന്നണി വിട്ട് ഒറ്റയ്ക്ക് മത്സരിക്കുന്നത് കോണ്‍ഗ്രസ് സഖ്യത്തിനും തിരിച്ചടിയാകും.

Newsletter