17February2012

Breaking News
മന്ത്രി ബേനിപ്രസാദും തിരഞ്ഞെടുപ്പുകമ്മീഷനെ വെല്ലുവിളിച്ച് രംഗത്തെത്തി
You are here: Home National തായ്‌ലന്‍ഡ്, ഡല്‍ഹി സ്‌ഫോടനങ്ങള്‍ക്കു ബന്ധമെന്ന് സൂചന

തായ്‌ലന്‍ഡ്, ഡല്‍ഹി സ്‌ഫോടനങ്ങള്‍ക്കു ബന്ധമെന്ന് സൂചന

ബാങ്കോക്ക്: ബാങ്കോക്കിലും ന്യൂഡല്‍ഹിയിലും കഴിഞ്ഞ ദിവസമുണ്ടായ സ്‌ഫോടനങ്ങള്‍ തമ്മില്‍ ബന്ധമുണ്ടെന്ന് തായ്‌ലന്‍ഡ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു സൂചന ലഭിച്ചു.

ഇരുസ്‌ഫോടനങ്ങളും നടത്താന്‍ ഉപയോഗിച്ചത് ഒരേ

തരത്തിലുള്ള കാന്തിക പാളികളാണെന്ന് കണ്ടെത്തിയതായി മുതിര്‍ന്ന തായ് സുരക്ഷാ ഉദ്യോഗസ്ഥനായ വിച്ചിയന്‍ പോദ്‌പ്രോസി പറഞ്ഞു. സ്‌ഫോടക വസ്തുക്കള്‍ കൈവശം വെച്ചയാള്‍ കസ്റ്റഡിയിലാണെന്നും ഇവയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, ബാങ്കോക്കിലുണ്ടായ സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ച നാലംഗ ഇറാന്‍ സംഘത്തിലൊരാള്‍ കൂടി ബുധനാഴ്ച മലേഷ്യയില്‍ അറസ്റ്റിലായി. 31-കാരനായ മസൂദ് സെദാഗത് സാദേഹാണ് കോലാലംപൂരില്‍ അറസ്റ്റിലായത്. രണ്ടുപേരെ നേരത്തേ പിടികൂടിയിരുന്നു.

ന്യൂഡല്‍ഹിയിലും ബാങ്കോക്കിലും നടന്ന സ്‌ഫോടനങ്ങള്‍ക്കും ജോര്‍ജിയന്‍ തലസ്ഥാനമായ തിബിലിസിയില്‍ നടന്ന സ്‌ഫോടനശ്രമത്തിനു പിന്നിലും ഇറാനും ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പുമാണെന്ന് ഇസ്രായേല്‍ പ്രതിരോധമന്ത്രി യഹൂദ് ബാരാക്ക് ആരോപിച്ചിട്ടുണ്ട്. എന്നാല്‍, സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ തങ്ങളാണെന്ന ആരോപണം ഇറാന്‍ വിദേശമന്ത്രാലയ വക്താവ് റാമിന്‍ മെഹ്മാന്‍പരാസ്ത് നിഷേധിച്ചു. ഇസ്രായേലാണ് ഈ ആക്രമണങ്ങള്‍ക്ക് പിന്നിലെന്നാണ് ഇറാന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബാങ്കോക്ക് സ്‌ഫോടനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ സയിദ്‌മൊറാനി. തായ്‌ലന്‍ഡ് പോലീസ് പുറത്തുവിട്ടചിത്രം. ബോംബെറിഞ്ഞപ്പോള്‍ പരിക്കേറ്റ മൊറാനി പരിക്കുകളോടെ ചികിത്സയിലാണ്

Newsletter