21March2012

Breaking News
ഇറാഖില്‍ സ്‌ഫോടനപരമ്പര; 38 മരണം
മഥുരയില്‍ ജീപ്പില്‍ ട്രെയിനിടിച്ച് 16 മരണം
ഭീകരവിരുദ്ധകേന്ദ്രം: തൃണമൂലും ബി.എസ്.പിയും ഇറങ്ങിപ്പോയി
ബി.ജെ.പി.ക്ക് തലവേദനയായി വീണ്ടും യെദ്യൂരപ്പ
കൂടംകുളത്ത് നിരോധനാജ്ഞ; കേന്ദ്രസേനയെ വിന്യസിച്ചു
You are here: Home National ടെലികോം ലൈസന്‍സ് ലേലത്തിലൂടെ സ്‌പെക്ട്രമില്ല

ടെലികോം ലൈസന്‍സ് ലേലത്തിലൂടെ സ്‌പെക്ട്രമില്ല

ന്യൂഡല്‍ഹി: ടെലികോം ലൈസന്‍സുകള്‍ ഭാവിയില്‍ ലേലത്തിലൂടെ മാത്രമേ നല്‍കൂവെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ലൈസന്‍സിനൊപ്പം സ്‌പെക്ട്രവും കൂടി നല്‍കുന്ന രീതി അവസാനിപ്പിക്കുമെന്നും ടെലികോം മന്ത്രി കപില്‍ സിബല്‍ അറിയിച്ചു.

 

സ്‌പെക്ട്രം വിതരണവും ലൈസന്‍സ് നല്‍കുന്നതിനുള്ള മാനദണ്ഡങ്ങളും സംബന്ധിച്ച് ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായ്) നല്‍കിയ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതായി മന്ത്രി വ്യക്തമാക്കി. സ്‌പെക്ട്രം വില നിര്‍ണയം സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കും. 122 രണ്ടാം തലമുറ (2ജി) ടെലികോം ലൈസന്‍സുകള്‍ റദ്ദാക്കിയ സുപ്രീംകോടതി വിധിയെക്കുറിച്ച് സര്‍ക്കാര്‍ പഠിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ സേവനങ്ങള്‍ക്കുമായി ഏകീകൃത (യൂണിഫൈഡ്) ലൈസന്‍സുകള്‍ മാത്രമേ ഇനി നല്‍കുകയുള്ളൂവെന്ന് മന്ത്രി സിബല്‍ അറിയിച്ചു. ഇതിന് ആവശ്യമായ സ്‌പെക്ട്രം വേറെ വാങ്ങണം. ഏകീകൃത ലൈസന്‍സുകള്‍ സംബന്ധിച്ച അന്തിമ തീരുമാനം 'ട്രായി'യുടെ വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിച്ച ശേഷമായിരിക്കും സ്വീകരിക്കുക. മൊത്ത വരുമാനത്തിന്റെ എട്ടു ശതമാനമായിരിക്കും എല്ലാ സര്‍വീസ് മേഖലകളിലും ലൈസന്‍സ് ഫീസ്.

നിലവിലുള്ള യൂണിഫൈഡ് ആക്‌സസ് സര്‍വീസ് (യു.എ.എസ്) ലൈസന്‍സ് പത്തു കൊല്ലത്തേക്ക് തുടരും. എന്നാല്‍ അവയുടെ മാനദണ്ഡങ്ങളിലും മറ്റും മാറ്റം വരുമെന്ന് മന്ത്രി വ്യക്തമാക്കി. ലൈസന്‍സ് തുടരാന്‍ അനുമതി ലഭിക്കുന്ന മെട്രോ നഗരങ്ങളിലെ കമ്പനികള്‍ രണ്ടു കോടിയും '' വിഭാഗത്തില്‍പ്പെടുന്ന നഗരങ്ങളിലുള്ളവര്‍ ഒരു കോടിയും 'ബി' വിഭാഗത്തില്‍ പ്പെടുന്നവര്‍ 50 ലക്ഷം രൂപയും ഫീസ് നല്‍കണം. സ്‌പെക്ട്രം വില വേറെ കണക്ക്കൂട്ടുമെന്നും മന്ത്രി സിബല്‍ അറിയിച്ചു. നിശ്ചിത പരിധിയിലുള്ള സ്‌പെക്ട്രം മാത്രമേ അനുവദിക്കൂ. കൂടുതല്‍ സ്‌പെക്ട്രം കൈയിലുള്ള കമ്പനികള്‍ മടക്കി നല്‍കണം. ഡല്‍ഹി, മുംബൈ നഗരങ്ങള്‍ക്കു പുറമെയുള്ളിടങ്ങളില്‍ ജി.എസ്.എം. ടെലികോം കമ്പനികള്‍ക്ക് പരമാവധി എട്ട് മെഗാഹെര്‍ട്ട്‌സും സി.ഡി.എം.എക്കാര്‍ക്ക് അഞ്ചു മെഗാഹെര്‍ട്ട്‌സും സ്‌പെക്ട്രം അനുവദിക്കും. ഡല്‍ഹിയിലും മുംബൈയിലും ഇത് പത്തും 6.25 മെഗാഹെര്‍ട്ട്‌സുമായിരിക്കും.

മൂന്നാം തലമുറ (3 ജി) സ്‌പെക്ട്രം പങ്കുവെക്കാന്‍ ടെലികോം കമ്പനികളെ അനുവദിക്കില്ലെന്ന് കപില്‍ സിബല്‍ അറിയിച്ചു. എന്നാല്‍, ലൈസന്‍സുള്ള ഒരു സര്‍വീസ് മേഖലയില്‍ 2 ജി സ്‌പെക്ട്രം ടെലികോം കമ്പനികള്‍ക്ക് പങ്കുവെക്കാം. സര്‍ക്കാറിന്റെ അനുവാദത്തോടെയായിരിക്കുമത്. അഞ്ചു കൊല്ലത്തേക്കായിരിക്കും അനുമതി. ഇത് അഞ്ചു കൊല്ലത്തേക്കുകൂടി നീട്ടാന്‍ പറ്റും. സ്‌പെക്ട്രം കൈയിലുള്ളവര്‍ തമ്മില്‍ മാത്രമേ പങ്കുവെക്കാനും അനുമതിയുള്ളൂ. എന്നാല്‍, പങ്കുവെക്കുമ്പോഴുള്ള സ്‌പെക്ട്രം അനുവദനീയമായ പരിധിയില്‍ കൂടുതലാകാന്‍ പാടില്ല. മൊത്തത്തിലുള്ള സ്‌പെക്ട്രത്തിന് രണ്ടു കമ്പനികളും ഫീസ് നല്‍കണം. സ്‌പെക്ട്രം വാടകയ്ക്ക് നല്‍കാന്‍ പാടില്ല. സ്‌പെക്ട്രം ഓഡിറ്റ് കാലാകാലങ്ങളില്‍ 'ട്രായ്' നടപ്പാക്കും. രണ്ടു കമ്പനികള്‍ തമ്മിലുള്ള ലയനത്തിനും മാനദണ്ഡങ്ങള്‍ 'ട്രായ്' നിര്‍ദേശിച്ചിട്ടുണ്ട്.

Newsletter