13March2012

You are here: Home National ചെന്നൈയില്‍ അധ്യാപികയെ വിദ്യാര്‍ത്ഥി കുത്തിക്കൊന്നു

ചെന്നൈയില്‍ അധ്യാപികയെ വിദ്യാര്‍ത്ഥി കുത്തിക്കൊന്നു

ചെന്നൈ: ചെന്നൈയില്‍ ക്ലാസ് മുറിക്കുള്ളില്‍ വെച്ച് അധ്യാപികയെ വിദ്യാര്‍ത്ഥി കുത്തിക്കൊന്നു. ഹിന്ദി അധ്യാപികയായ ഉമാ മഹേശ്വരിയാണ് കൊല്ലപ്പെട്ടത്. അര്‍മേനിയന്‍ സ്ട്രീറ്റിലെ സെന്റ് മേരീസ് ആംഗ്ലോ ഇന്ത്യന്‍ സ്‌കൂളിലാണ് സംഭവം.

 

ക്ലാസ് നടക്കുന്നതിനിടെയാണ് അധ്യാപികയ്ക്ക് കുത്തേറ്റത്. മറ്റുവിദ്യാര്‍ത്ഥികളുടെ നിലവിളി കേട്ട് ഓടിയെത്തിയ അധ്യാപകര്‍ ചേര്‍ന്ന് ഉമയെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വയറ്റിലേറ്റ ആഴത്തിലുള്ള കുത്താണ് മരണകാരണമെന്ന് പോലീസ് അറിയിച്ചു.

തന്നെക്കുറിച്ച് രക്ഷിതാക്കളോട് പരാതിപ്പെട്ടതാണ് വിദ്യാര്‍ഥിയെ പ്രകോപിപ്പിച്ചതെന്നാണ് ആദ്യ വിവരം. പോലീസ് വിദ്യാര്‍ഥിയെ അറസ്റ്റുചെയ്തു.

Newsletter