15March2012

You are here: Home World തുര്‍ക്കിയില്‍ തീപിടുത്തം: 14 പേര്‍ വെന്തുമരിച്ചു

തുര്‍ക്കിയില്‍ തീപിടുത്തം: 14 പേര്‍ വെന്തുമരിച്ചു

ഇസ്താംബൂള്‍: തുര്‍ക്കിയിലെ ഇസ്താംബൂളില്‍ കെട്ടിടനിര്‍മ്മാണ തൊഴിലാളികള്‍ താമസിച്ചിരുന്ന ടെന്റിന് തീപിടിച്ച് 14 പേര്‍ വെന്തുമരിച്ചു. ഒരു ഷോപ്പിങ് മാളിനായുള്ള പണി നടക്കുന്നതിനാല്‍ താല്‍ക്കാലികമായി താമസിച്ചിരുന്ന സ്ഥലത്താണ് അപകടമുണ്ടായത്. ഷോട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചതായി സിറ്റി മേയര്‍ പറഞ്ഞു.

മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് സൂചനയുണ്ട്.

Newsletter