15March2012

ഇടക്കാല തിരഞ്ഞെടുപ്പ് സാധ്യത തള്ളി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: യു.പി.എ. സര്‍ക്കാരിന് വ്യക്തമായ ഭൂരിപക്ഷമുണ്ടെന്നും സര്‍ക്കാരിന്റെ ഭാവി സംബന്ധിച്ച് ആശങ്കയൊന്നുമില്ലെന്നും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. ഇത്തവണത്തെ ബജറ്റ് സമ്മേളനം സുഗമമായി നടത്തിക്കൊണ്ടുപോകാന്‍ കഴിയുമെന്ന ആത്മവിശ്വാസം തങ്ങള്‍ക്കുണ്ടെന്നും നിലവില്‍ രാജ്യത്ത് ഉയര്‍ന്നുവന്നിട്ടുള്ള പൊതുപ്രശ്‌നങ്ങളെല്ലാം ബജറ്റ് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 

രാജ്യത്ത് ഇടക്കാല തിരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന് കരുതുന്നില്ല. രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ ജനാധിപത്യത്തില്‍ സ്വാഭാവികമാണ്. സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുള്ള ചുമതല തനിക്കുണ്ടെന്നും അഭിപ്രായ ഭിന്നതകളില്‍ സമവായത്തിന്റെ പാത സ്വീകരിക്കുമെന്നും മന്‍മോഹന്‍സിങ് പറഞ്ഞു. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും.

Newsletter