ഇസ്രായേല്‍ സുരക്ഷാ ഉപദേഷ്ടാവ് ചിദംബരത്തെ കാണും
- Last Updated on 11 March 2012
ന്യൂഡല്‍ഹി: ഇസ്രായേല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് യാക്കോവ് അമിഡ്രോര്‍ ആഭ്യന്തരമന്ത്രി പി. ചിദംബരവുമായി നാളെ കൂടിക്കാഴ്ച നടത്തും.
ഡല്‍ഹിയില്‍ കഴിഞ്ഞമാസം ഇസ്രായേല്‍ നയതന്ത്ര ഉദ്യോഗസ്ഥയ്ക്കുനേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് സംസാരിക്കാനാണ് അമിഡ്രോര്‍ ഇന്ത്യയിലെത്തുന്നത്.
ആക്രമണവുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ ഒരു ഉര്‍ദു പത്രപ്രവര്‍ത്തകന്‍ സെയ്ദ് മുഹമ്മദ് കാസ്മിയെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.
ഇറാന്‍ വാര്‍ത്താ ഏജന്‍സിക്കുവേണ്ടി പ്രവര്‍ക്കിുന്ന കാസ്മി അടുത്തകാലത്തായി മധ്യേഷ്യന്‍ രാജ്യങ്ങളിലേക്ക് നിരന്തരം യാത്രകള്‍ നടത്തിയതായും പോലീസ് പറയുന്നു.
ഫെബ്രുവരി 13നാണ് ഇസ്രായേല്‍ എംബസിയിലെ ഭരണകാര്യ അറ്റാഷെ താല്‍ യസ്സോവയുടെ ഇന്നൊവ കാറിനുപിന്നില്‍ ബൈക്കിലെത്തിയ അക്രമി ബോംബ് ഒട്ടിച്ചുവെച്ച് സ്‌ഫോടനം നടത്തിയത്.