11March2012

You are here: Home National മൂന്ന് തീവണ്ടികള്‍ ഈ മാസം ഓടിത്തുടങ്ങും

മൂന്ന് തീവണ്ടികള്‍ ഈ മാസം ഓടിത്തുടങ്ങും

ന്യൂഡല്‍ഹി:കേരളത്തിലേക്കുള്ള മൂന്നെണ്ണമുള്‍പ്പെടെ കഴിഞ്ഞ റെയില്‍വേ ബജറ്റില്‍ പ്രഖ്യാപിച്ച 26 പുതിയ തീവണ്ടികള്‍ ഈ മാസം അവസാനത്തോടെ ഓടിത്തുടങ്ങുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി ദിനേശ് ത്രിവേദി അറിയിച്ചു.
ആഴ്ചയിലോടുന്ന പോര്‍ബന്തര്‍-കൊച്ചുവേളി എക്‌സ്പ്രസ്സ് (19261/ 19262), ആറു ദിവസം ഓടുന്നഎറണാകുളം-കൊല്ലം മെമു (66302/ 66303), എറണാകുളം-കൊല്ലം മെമു

(66300/ 66301) എന്നിവയാണ് കേരളത്തിലേക്കുള്ള പുതിയ വണ്ടികള്‍. ഇതില്‍ രണ്ടാമത്തെ മെമു 2010-11ലെ ബജറ്റില്‍ പ്രഖ്യാപിച്ചതാണ്.
കഴിഞ്ഞ റെയില്‍വേ ബജറ്റില്‍ പ്രഖ്യാപിച്ച 132 വണ്ടികളില്‍ 115 എണ്ണം ഇതോടെ സര്‍വീസ് തുടങ്ങുമെന്ന് റെയില്‍വേ മന്ത്രി പറഞ്ഞു. നിലവിലുള്ള രണ്ടു ട്രെയിനുകള്‍ ഇപ്പോഴുള്ളതില്‍ കൂടുതല്‍ തവണ ഓടിക്കും. ഇതോടെ ഇത്തരത്തില്‍ തവണകൂട്ടാന്‍ തീരുമാനിച്ച 22 ട്രെയിനുകളില്‍ 19 എണ്ണം യാഥാര്‍ഥ്യമാകും. അഞ്ചു ട്രെയിനുകളുടെ സര്‍വീസ് നീട്ടിയുള്ള തീരുമാനവും ഈ മാസത്തോടെ നടപ്പാവും. മൂന്ന്തുരന്തോ, ഒരു ശതാബ്ദി, എ.സി. എക്‌സ്പ്രസ്സ്, മൂന്ന് രാജ്യറാണി, ഒമ്പത് മെയില്‍, എക്‌സ്പ്രസ് സര്‍വീസ്, മൂന്ന് മെമു, മൂന്ന് ഡെമു, അഞ്ച് എമു തീവണ്ടികളും ഈ മാസം അവസാനത്തോടെ സര്‍വീസ് തുടങ്ങും. 
ട്രെയിനുകളുടെ ഔദ്യോഗിക ഫ്ലാഗ്ഓഫ് നിര്‍വഹിക്കാനായി പത്ത് ദിവസത്തിനുള്ളില്‍ സോണല്‍ റെയില്‍വേ, ഡിവിഷണല്‍ റെയില്‍വേ വിഭാഗങ്ങള്‍ നടപടിയെടുക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

പുതുതായി സര്‍വീസ് തുടങ്ങുന്ന വണ്ടികള്‍

പുനെ-അഹമ്മദാബാദ് എ.സി. തുരന്തോ(ആഴ്ചയില്‍ മൂന്നു ദിവസം)
മുംബൈ സെന്‍ട്രല്‍-ന്യൂഡല്‍ഹി എ.സി.തുരന്തോ(ആഴ്ചയില്‍ രണ്ടു ദിവസം)
അഹമ്മദാബാദ് - യശ്വന്ത്പുര്‍ എ.സി. എക്‌സ്പ്രസ്സ് (ആഴ്ചയില്‍ ഒരു ദിവസം)
സഹസ്ര-പട്‌ന രാജ്യറാണി എക്‌സ്പ്രസ്സ് (ദിവസേന)
മന്‍മദ്-മുംബൈ രാജ്യറാണി എക്‌സ്പ്രസ്സ് (ദിവസേന)
പോര്‍ബന്തര്‍-കൊച്ചുവേളി എക്‌സ്പ്രസ്സ് (ആഴ്ചയില്‍ ഒരു ദിനം)
ഉദയ്പുര്‍-ബാന്ദ്ര എക്‌സ്പ്രസ്സ് (ആഴ്ചയില്‍ മൂന്നു ദിവസം)
വിശാഖപട്ടണം-കോരാപുത്ത് ഇന്‍റര്‍സിറ്റി എക്‌സ്പ്രസ്സ് 
തിരുപ്പതി-ഗുണ്ടകല്‍ പാസഞ്ചര്‍ (ദിവസേന)
കോരാപ്പുത്ത് - സാമ്പല്‍പ്പുര്‍ പാസഞ്ചര്‍ (ദിവസേന)
ഭുജ്-പാലമ്പുര്‍ പാസഞ്ചര്‍ (ദിവസേന)
എറണാകുളം -കൊല്ലം മെമു (ആഴ്ചയില്‍ ആറു ദിവസം)
ജല്‍ന-നാഗര്‍സോള്‍ ഡെമു (ആഴ്ചയില്‍ ആറു ദിവസം)
കച്ചേഗുഡ - നിസാമാബാദ് ഡെമു (ആഴ്ചയില്‍ ആറു ദിവസം)
ഫലാക്‌നുമ-മെഡ്ച്ചല്‍ ഡെമു (ആഴ്ചയില്‍ ആറു ദിവസം)
ബാന്ദ്ര-ജമ്മുതാവി വിവേക് എക്‌സ്പ്രസ്സ് (ആഴ്ചയില്‍ ഒരു ദിവസം)
അലാഹാബാദ് - മുംബൈ എ.സി.തുരന്തോ(ആഴ്ചയില്‍ രണ്ടു ദിവസം)
മീററ്റ്-ലഖ്‌നൗ രാജ്യറാണി എക്‌സ്പ്രസ്സ് (ദിവസേന)
ഭഗല്‍പ്പുര്‍-അജ്‌മേര്‍ എക്‌സ്പ്രസ്സ് (ആഴ്ചയില്‍ ഒരു ദിവസം)
കൊല്‍ക്കത്ത-ജയ്‌സാല്‍മീര്‍ എക്‌സ്പ്രസ്സ് (ആഴ്ചയില്‍ ഒരു ദിവസം)
മുംബൈ - ചണ്ഡീഗഢ് എക്‌സ്പ്രസ്സ് (ആഴ്ചയില്‍ ഒരു ദിവസം)
വാരാണസി-അഹമ്മദാബാദ് എക്‌സ്പ്രസ്സ് (ആഴ്ചയില്‍ ഒരു ദിവസം)
ഹരിദ്വാര്‍-രാംനഗര്‍ എക്‌സ്പ്രസ്സ് (ആഴ്ചയില്‍ മൂന്നു ദിവസം)
സേലം-കാട്പാടി മെമു (ആഴ്ചയില്‍ ആറു ദിവസം)
എറണാകുളം-കൊല്ലം മെമു (ആഴ്ചയില്‍ ആറു ദിവസം)
ആനന്ദ്‌വിഹാര്‍-ശതാബ്ദി എക്‌സ്പ്രസ്സ് (ആഴ്ചയില്‍ നാലു ദിവസം)

സബര്‍ബന്‍ സര്‍വീസുകള്‍

ആവടി-ചെന്നൈ ബീച്ച്
ചെന്നൈ ബീച്ച് - ഗുമ്മുഡിപുണ്ടി
ഗുമ്മുഡിപുണ്ടി - ചെന്നൈ ബീച്ച്
ചെന്നൈ സെന്‍ട്രല്‍ - തിരുവള്ളൂര്‍
തിരുവള്ളൂര്‍- ചെന്നൈ സെന്‍ട്രല്‍

Newsletter