പ്രകാശ് സിങ് ബാദല്‍ വീണ്ടും പഞ്ചാബ് മുഖ്യമന്ത്രിയാകും
- Last Updated on 08 March 2012
ചണ്ഡീഗഡ്: പഞ്ചാബില്‍ പുതിയ സര്‍ക്കാരിലും പ്രകാശ് സിങ് ബാദല്‍ തന്നെ മുഖ്യമന്ത്രിയാവും.
ശിരോമണി അകാലിദള്‍ നേതൃയോഗമാണ് ബാദലിനെ വീണ്ടും നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തത്. മാര്‍ച്ച് 14ന് മൊഹാലിയിലായിരിക്കും സത്യപ്രതിജ്ഞാ
ചടങ്ങ്. ഇത് അഞ്ചാം തവണയാണ് പ്രകാശ് സിങ്് ബാദല്‍ പഞ്ചാബിന്റെ മുഖ്യമന്ത്രിയാവുന്നത്.
ഉപമുഖ്യമന്ത്രി ആരായിരിക്കുമെന്ന കാര്യത്തില്‍ ഇപ്പോള്‍ ആശയക്കുഴപ്പമൊന്നുമിലെന്ന് പാര്‍ട്ടി അധ്യക്ഷനും കഴിഞ്ഞ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയുമായിരുന്ന, പ്രകാശ് സിംഗ് ബാദലിന്റെ മകന്‍ സുഖ്ബീന്ദര്‍ സിങ് ബാദല്‍ പറഞ്ഞു. മറ്റ് മന്ത്രിമാരെ മുഖ്യമന്ത്രി തന്നെ തീരുമാനിക്കുമെന്നും സുഖ്ബീന്ദര്‍ സിങ് ബാദല്‍ പറഞ്ഞു.