04April2012

You are here: Home National ലോകനേതാക്കളെത്തി; ബ്രിക്‌സ് ഉച്ചകോടി ഇന്ന്

ലോകനേതാക്കളെത്തി; ബ്രിക്‌സ് ഉച്ചകോടി ഇന്ന്

ന്യൂഡല്‍ഹി: നാലാമത് 'ബ്രിക്‌സ്' ഉച്ചകോടിയില്‍ പങ്കെടുക്കാനായി ലോകനേതാക്കള്‍ ഡല്‍ഹിയിലെത്തി. റഷ്യന്‍ പ്രസിഡന്‍റ് ദിമിത്രി മെദ് വെദേവ്, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് ജേക്കബ് സുമ, ചൈനാ പ്രസിഡന്‍റ് ഹൂ ജിന്താവോ എന്നിവരാണ് ബുധനാഴ്ച ഡല്‍ഹിയിലെത്തിയവര്‍. രാഷ്ട്രപതിഭവനില്‍ വൈകിട്ട് വിരുന്നുസല്‍ക്കാരവും സാംസ്‌കാരിക പരിപാടികളും ഉണ്ടായി.

അഞ്ചുരാജ്യങ്ങളുടെ കൂട്ടായ്മയായ 'ബ്രിക്‌സി'ന്റെ സമ്മേളനം വ്യാഴാഴ്ച താജ് പാലസ് ഹോട്ടലിലാണ് ആരംഭിക്കുക. രാവിലെ പത്തുമണിക്ക് പ്രതിനിധികളുടെ യോഗവും 11-ന് പ്ലീനറിസമ്മേളനവും നടക്കും. വൈകുന്നേരം പ്രധാനമന്ത്രിയുടെ റേസ്‌കോഴ്‌സിലെ വസതിയില്‍ ലോകനേതാക്കള്‍ അദ്ദേഹവുമായി വെവ്വേറെ കൂടിക്കാഴ്ച നടത്തും.ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളാവും ഇനി ആഗോള സാമ്പത്തികവളര്‍ച്ചയുടെ കേന്ദ്രങ്ങളെന്ന സാമ്പത്തികവിദഗ്ധരുടെ കാഴ്ചപ്പാടാണ് ബ്രിക്‌സിനു രൂപം നല്‍കിയത്.

സംയുക്ത വികസനബാങ്കിനുള്ള ശ്രമമാണ് ഉച്ചകോടിയില്‍ പ്രധാനമായും നടക്കുക. ഇത് ഈ രാജ്യങ്ങളുടെ ഓഹരി വിപണികളെ കൂടുതല്‍ അടുപ്പിക്കും. ഡോളറിനു പകരം ഈ രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരത്തില്‍ അതതു രാജ്യങ്ങളുടെ കറന്‍സി ഉപയോഗിക്കുന്നതു സംബന്ധിച്ചും ഉച്ചകോടിയില്‍ തീരുമാനമുണ്ടായേക്കും.

Newsletter