04April2012

You are here: Home National ആന്റണി രാജിവെയ്ക്കണമെന്നു ബി.ജെ.പി.

ആന്റണി രാജിവെയ്ക്കണമെന്നു ബി.ജെ.പി.

കരസേനാ മേധാവിയുടെ ആരോപണം സി.ബി.ഐ. കസെടുത്തു

ന്യൂഡല്‍ഹി: കരസേനയ്ക്ക് ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡ് (ബി.ഇ.എം.എല്‍.) മുഖേന 'ടട്രാ' ട്രക്കുകള്‍ നല്‍കിയതില്‍ ക്രമക്കേടു നടന്നെന്ന ആരോപണത്തെത്തുടര്‍ന്ന് സി.ബി.ഐ. കേസെടുത്തു.

'ടട്ര'യില്‍ ഭൂരിപക്ഷ ഓഹരിയുള്ള വെക്ട്ര ഗ്രൂപ്പിന്റെ ഉടമസ്ഥന്‍ രവി ഋഷിയെ വെള്ളിയാഴ്ച സി.ബി.ഐ. ആസ്ഥാനത്ത് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. പ്രതിരോധ മന്ത്രാലയം, സേന, ബി.ഇ.എം.എല്‍., വെക്ട്ര എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരെ പ്രതിചേര്‍ത്താണ് കേസ്.
ഇതിനെത്തുടര്‍ന്ന് ഡല്‍ഹി, നോയ്ഡ, ബാംഗ്ലൂര്‍ എന്നീ സ്ഥലങ്ങളില്‍ സി.ബി.ഐ. റെയ്ഡ് നടത്തി.
'ടട്ര' ട്രക്കുകള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് 14 കോടി രൂപ കോഴ വാഗ്ദാനം ചെയ്‌തെന്ന കരസേനാമേധാവി ജനറല്‍ വി.കെ. സിങ്ങിന്റെ ആരോപണമാണ് സി.ബി.ഐ. അന്വേഷണത്തില്‍ എത്തിനില്‍ക്കുന്നത്. സിങ്ങിന്റെ ആരോപണം മാധ്യമങ്ങളില്‍ വന്നപ്പോള്‍ത്തന്നെ സി.ബി.ഐ. അന്വേഷണത്തിന് പ്രതിരോധമന്ത്രി എ.കെ.ആന്റണി ഉത്തരവിട്ടിരുന്നു.

അതേസമയം, ആരോപണവുമായി ബന്ധപ്പെട്ട് ജനറല്‍ വി.കെ. സിങ് ഔദ്യോഗികമായി പരാതി എഴുതി നല്‍കിയിട്ടില്ല. രേഖാമൂലം പരാതി വേണമെന്ന് സി.ബി.ഐ., സിങ്ങിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് എടുക്കുന്നതിനുള്ള സാഹചര്യം നിലനില്‍ക്കുന്നുവെന്ന ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ സി.ബി.ഐ. ഡയറക്ടര്‍ എ.പി. സിങ്ങാണ് അന്വേഷണത്തിന് അനുമതി നല്‍കിയത്. 

രണ്ടു കേസുകളാണ് സി.ബി.ഐ. രജിസ്റ്റര്‍ ചെയ്യുന്നത്. ട്രക്ക് വാങ്ങുന്നതിനുള്ള ഇടപാടിനെക്കുറിച്ചും ജനറല്‍ വി.കെ. സിങ്ങിന്റെ കോഴ ആരോപണത്തെ കുറിച്ചുമാണിവ. 'ടട്ര' ട്രക്കുകള്‍ക്കും വെക്ട്ര ഗ്രൂപ്പിനും വേണ്ടി, വിരമിച്ച ലെഫ്. ജനറല്‍ തേജീന്ദര്‍ സിങ് കോഴ വാഗ്ദാനം ചെയ്തിരുന്നുവെന്ന് മാര്‍ച്ച് അഞ്ചിന് സേനാ ഹെഡ്ക്വാര്‍ട്ടേഴ്‌സ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ആരോപിച്ചിരുന്നു. 1986 മുതല്‍ കഴിഞ്ഞ 26 കൊല്ലമായി 7000-ത്തോളം 'ടട്ര' ട്രക്കുകളാണ് ബി.ഇ.എം.എല്‍. സേനയ്ക്ക് നല്‍കിയത്. പൊതുമേഖലാസ്ഥാപനമായ ബി.ഇ.എം. എല്ലാണ് ഏക വിതരണക്കാര്‍. 

വെള്ളിയാഴ്ച സി.ബി.ഐ. ചോദ്യംചെയ്ത രവി ഋഷിക്കെതിരെ ഉടന്‍ തന്നെ കേസെടുത്തേക്കും. ഡിഫന്‍സ് എക്‌സ്‌പോയില്‍ പങ്കെടുക്കുന്നതിന് യു.കെ.യില്‍ നിന്ന് എത്തിയതാണ് രവി. 1997 മുതലുള്ള ഇടപാടുകളാണ് അന്വേഷിക്കുന്നത്.

 

ആന്റണി രാജിവെയ്ക്കണമെന്നു ബി.ജെ.പി.

 

ന്യൂഡല്‍ഹി: ഫ്രടട്രയ്ത്ത ട്രക്ക് കരാറുമായി ബന്ധപ്പെട്ടു കരസേനാ മേധാവി ജനറല്‍ വി.കെ.സിങ് ആരോപണമുന്നയിച്ചതിന്റെ വെളിച്ചത്തില്‍ പ്രതിരോധ മന്ത്രി എ.കെ.ആന്റണി രാജിവെക്കണമെന്ന് ബി.ജെ.പി. വെള്ളിയാഴ്ച രാജ്യസഭയില്‍ ആവശ്യപ്പെട്ടു. 

 

പാര്‍ട്ടി നേതാവ് പ്രകാശ് ജാവദേക്കറാണ് ആവശ്യമുന്നയിച്ചത്. എന്നാല്‍, ജാവദേക്കറെ പിന്തുണച്ച് സഭയിലെ മറ്റു ബി.ജെ.പി. അംഗങ്ങള്‍ മുന്നോട്ടുവന്നില്ല. ആന്റണിയെ വ്യക്തിപരമായി ആക്രമിക്കുന്നതിനോടു പാര്‍ട്ടിയിലെ വലിയൊരു വിഭാഗത്തിനുള്ള വിയോജിപ്പാണ് ഇതിനു കാരണമെന്നു വിലയിരുത്തപ്പെടുന്നു. കോണ്‍ഗ്രസ്സാവട്ടെ പ്രതിരോധ മന്ത്രിയെ ശക്തമായി പിന്തുണച്ച് രംഗത്തെത്തി. 

 

അതേ സമയം, ഫ്രടട്രയ്ത്ത ട്രക്ക് ഇടപാടിനെക്കുറിച്ച് അന്വേഷിക്കാന്‍ 2009ല്‍ത്തന്നെ ആന്റണി നിര്‍ദ്ദേശിച്ചിരുന്നതായി സര്‍ക്കാര്‍ വ്യക്തമാക്കി. ഇടപാടുമായി ബന്ധപ്പെട്ട് പൊതുമേഖലാ സ്ഥാപനമായ ബി.ഇ.എം.എല്ലിന് എതിരെ സി.ബി.ഐ. അന്വേഷണത്തിന് ഈ വര്‍ഷം ഫിബ്രവരി 21ന് മന്ത്രി ഉത്തരവിട്ടിരുന്നതായും പ്രതിരോധ മന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു.

 

കോഴ ആരോപണങ്ങളില്‍ ജനറല്‍ വി.കെ.സിങ്ങിനെ സംശയമുനയില്‍ നിര്‍ത്തുന്നതിനു പകരം പ്രശങ്ങളിലേക്ക് കടന്നു ചെല്ലണമെന്ന് ബി.ജെ.പി. ഉപാധ്യക്ഷന്‍ മുക്തര്‍ അബ്ബാസ് നഖ്‌വി പാര്‍ലമെന്റിനു പുറത്ത് ആവശ്യപ്പെട്ടിട്ടുണ്ട്.

 

Newsletter