സൈബീരിയയില്‍ വിമാനം തകര്‍ന്ന് 29 മരണം
- Last Updated on 02 April 2012
- Hits: 21
മോസ്‌കോ: സൈബീരിയയില്‍ വിമാനം തകര്‍ന്നുവീണ് 29 പേര്‍ മരിച്ചു. 39 യാത്രക്കാരും നാല് ജീവനക്കാരുമായി പടിഞ്ഞാറന്‍ സൈബീരിയയിലെ റോഷിനോ വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
അപകടം നടന്ന സ്ഥലത്തുനിന്ന് 16 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി
വ്യോമയാന അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവരെ ഹെലികോപ്റ്ററില്‍ ടിയുമെന്‍ സിറ്റി ആസ്പത്രിയിലെത്തിച്ചു. ഇവരില്‍ പലരുടെയും നിലഗുരുതരമാണെന്ന് ആസ്പത്രി അധികൃതര്‍ അറിയിച്ചു. അതേസമയം, വിമാനത്തിലുണ്ടായിരുന്നവരെല്ലാം മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
ടിയുമെനില്‍നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്. 72 പേര്‍ക്ക് യാത്രചെയ്യാവുന്ന രണ്ട് എഞ്ചിനുള്ള റഷ്യന്‍ നിര്‍മിത എ.ടി.ആര്‍-72 എന്ന വിമാനമാണ് അപകടത്തില്‍പെട്ടത്.