ഇത് പുതുയുഗപ്പിറവി: സ്യൂ ചി
- Last Updated on 02 April 2012
- Hits: 3
യാങ്കോണ്‍: മ്യാന്‍മര്‍ പാര്‍ലമെന്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ നേടിയ വിജയം രാജ്യത്തിന്റെ പുതുയുഗപ്പിറവിയെയാണ് സൂചിപ്പിക്കുന്നതെന്ന് ആങ് സാന്‍ സ്യൂ ചി പറഞ്ഞു. ഇത് ജനങ്ങളുടെകൂടി വിജയമാണെന്ന് നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി പാര്‍ട്ടി ഓഫീസിന് മുന്നില്‍ തടിച്ചുകൂടിയവരെ അഭിസംബോധന ചെയ്ത് സ്യൂ ചി പറഞ്ഞു.
ഉപതിരഞ്ഞെടുപ്പു നടന്ന 45 പാര്‍ലമെന്റ് സീറ്റുകളില്‍ മത്സരിച്ച 44 എണ്ണത്തിലും തങ്ങളുടെ സ്ഥാനാര്‍ഥികള്‍ മുന്നേറുകയാണെന്നും എന്‍.എല്‍.ഡി. വൃത്തങ്ങള്‍ പറഞ്ഞു. ഔദ്യോഗിക ഫലപ്രഖ്യാപനം ഒരാഴ്ചയ്ക്കകമുണ്ടാവും.
1990ല്‍ നടത്തിയ പൊതുതിരഞ്ഞെടുപ്പില്‍ സ്യൂ ചിയുടെ നേതൃത്വത്തില്‍ എന്‍.എല്‍.ഡി. വന്‍വിജയം നേടിയിരുന്നെങ്കിലും അധികാരം കൈമാറാന്‍ സൈന്യം വിസമ്മതിക്കുകയാണുണ്ടായത്.