രാജ്യസഭാ സീറ്റ്: ഇനി വിട്ടുവീഴ്ചക്കില്ല-കെ.എം.മാണി
- Last Updated on 02 April 2012
- Hits: 1
തൃശ്ശൂര്‍: രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ്സിന് അവകാശപ്പെട്ടതാണെന്നും ഇത്തവണ ഇത് ലഭിച്ചില്ലെങ്കില്‍ പാര്‍ട്ടി സഹിച്ചു എന്നുവരില്ലെന്നും മന്ത്രി കെ.എം. മാണി പറഞ്ഞു. ഇക്കാര്യത്തില്‍ ഇനി വിട്ടുവീഴ്ചക്കില്ല. തൃശ്ശൂരില്‍ നടക്കുന്ന ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ശില്പശാലയില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ലീഗിന്റെ അഞ്ചാം മന്ത്രി എന്ന ആവശ്യത്തിന് തങ്ങള്‍
എതിരല്ല. എന്നാല്‍ ഇത് ന്യായമോ അന്യായമോ എന്നു പറയാനും താന്‍ ആളല്ല.
അതു തീരുമാനിക്കേണ്ടത് കോണ്‍ഗ്രസാണ്. ലീഗുമായി ചേര്‍ന്ന് കൂറുമുന്നണി ഉണ്ടാക്കേണ്ട ആവശ്യം കേരള കോണ്‍ഗ്രസ് (എം) നില്ല കെ.എം. മാണി പറഞ്ഞു. പെട്രോള്‍ വില വര്‍ദ്ധന കരുതലോടെ വേണം. എണ്ണക്കമ്പനികളുടെ നഷ്ടത്തിനനുസരിച്ച് വില കൂട്ടുന്നത് നല്ല നടപടിയല്ല. കേന്ദ്രസര്‍ക്കാര്‍ ജനദ്രോഹ നടപടികള്‍ തുടരാന്‍ സമതിക്കുമെന്നു കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.