08April2012

Breaking News
മാലി: അധികാരം കൈമാറാമെന്ന് വിമതര്‍
സേനാനീക്കം മുഴുവന്‍ അറിയിക്കേണ്ടതില്ല: വി.കെ.സിങ്‌
ഐ പാഡിനുവേണ്ടി വൃക്കവില്‍പ്പന: 5 പേര്‍ അറസ്റ്റില്‍
മഞ്ഞിടിച്ചില്‍ : 135 പാക് സൈനികരെ കാണാതായി
യു.എസ്. ജെറ്റ് കെട്ടിടത്തില്‍ ഇടിച്ചു തകര്‍ന്നു
ഫോര്‍മുലകള്‍ മാധ്യമസൃഷ്ടി: ചെന്നിത്തല
നരേന്ദ്രമോഡിയെ കൃഷ്ണനാക്കി പത്രപരസ്യം
മലാവി പ്രസിഡന്റ് മുത്താരിക അന്തരിച്ചു
ചക്കളത്തിപോരിലേക്ക് സ്‌പീക്കറെ വലിച്ചിഴച്ചുവെന്ന് വി.എസ്.
സര്‍ക്കാര്‍ നടപടി വൈകിയാല്‍ കടുത്ത തീരുമാനം: മാവോവാദികള്‍

സത്യപ്രതിജ്ഞകള്‍ ഒരുമിച്ചുതന്നെ-തങ്ങള്‍

മലപ്പുറം: മുസ്‌ലിം ലീഗിന്റെ അഞ്ചാം മന്ത്രിയും അനൂപ് ജേക്കബും ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്യുമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. അനൂപ് ജേക്കബ് എം.എല്‍.എയും കേരള കോണ്‍ഗ്രസ് (ജെ) ചെയര്‍മാന്‍ ജോണി നെല്ലൂരും പാണക്കാട്ടെത്തി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് തങ്ങള്‍ മുസ്‌ലിംലീഗിന്റെ നിലപാട് ആവര്‍ത്തിച്ചത്. 

അതേസമയം അനൂപ് ജേക്കബിന്റെ സത്യപ്രതിജ്ഞയും അഞ്ചാം മന്ത്രിസ്ഥാനവും തമ്മില്‍ കൂട്ടിക്കുഴക്കേണ്ടതില്ലെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം ജോണി നെല്ലൂര്‍ പറഞ്ഞു. അനൂപ് ജേക്കബ് ഉടന്‍ മന്ത്രിയാകുമെന്ന കാര്യത്തില്‍ സംശയമില്ല. സമയവും തീയ്യതിയും മുഖ്യമന്ത്രിയാണ് നിശ്ചയിക്കുക. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയില്‍ പൂര്‍ണവിശ്വാസമുണ്ട്. അഞ്ചാം മന്ത്രിയെക്കുറിച്ച് ലീഗ് പറഞ്ഞത് ലീഗിന്റെ ന്യായമായ ആവശ്യമാണ്. അനൂപ് ജേക്കബ് എത്രയും വേഗം മന്ത്രിയാകാനും നല്ല ഭരണാധികാരിയാവാനും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാവിധ പിന്തുണയും അനുഗ്രഹവും പാണക്കാട് ഹൈദരലിതങ്ങള്‍നല്‍കിയെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. 

അനൂപിന്റെ സത്യപ്രതിജ്ഞ വൈകുന്നതില്‍ പിറവത്തെ ജനങ്ങള്‍ക്ക് അസംതൃപ്തിയുണ്ട്. അനൂപ് ജേക്കബിനെ ജയിപ്പിച്ചാല്‍ കൊടി വെച്ച കാറില്‍ മന്ത്രിയായി തിരിച്ചെത്തിക്കുമെന്നാണ് തിരഞ്ഞെടുപ്പ് കാലത്ത് യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞത്. ഇക്കാര്യത്തില്‍ പിറവത്തെ ജനങ്ങള്‍ക്കുണ്ടായ അസംതൃപ്തി ഉടന്‍ പരിഹരിക്കണം-ജോണി നെല്ലൂര്‍ പറഞ്ഞു. 

തിരഞ്ഞെടുപ്പിലെ ജയത്തിന് നന്ദി അറിയിക്കാനാണ് തങ്ങളെ കാണാനെത്തിയതെന്നും കൂടിക്കാഴ്ചയില്‍ സംതൃപ്തനാണെന്നും അനൂപ് ജേക്കബ് പറഞ്ഞു. കൂടിക്കാഴ്ചയില്‍ പല കാര്യങ്ങളും ചര്‍ച്ച ചെയെ്തന്നും ഇതിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് അനൂപ് ജേക്കബും ജോണി നെല്ലൂരും പാണക്കാട്ടെത്തിയത്. തുടര്‍ന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുയി അരമണിക്കൂറോളമാണ് കൂടിക്കാഴ്ച നടത്തിയത്. കേരള കോണ്‍ഗ്രസ് (ജെ) ജില്ലാ പ്രസിഡന്‍റ് മാത്യു സെബാസ്റ്റ്യനും ഒപ്പമുണ്ടായിരുന്നു.

Newsletter