ഗുരുദാസ് ദാസ് ഗുപ്തയുടെ ബദല്‍രേഖ തള്ളി
- Last Updated on 30 March 2012
പട്‌ന: ഇടത് ഐക്യം ശക്തിപ്പെടുത്താന്‍ സോഷ്യലിസ്റ്റ് കൂട്ടായ്മയല്ല വിശാല ജനാധിപത്യ സഖ്യമാണ് വേണ്ടതെന്ന സി.പി.ഐ. എം.പിയും എ.ഐ.ടി.യു.സി. ജനറല്‍ സെക്രട്ടറിയുമായ ഗുരുദാസ് ദാസ് ഗുപ്തയുടെ ബദല്‍ രേഖ പാര്‍ട്ടി കോണ്‍ഗ്രസ് തള്ളിയതായി റിപ്പോര്‍ട്ട്. സി.പി.ഐ. ദേശീയ സെക്രട്ടേറിയറ്റ് തയ്യാറാക്കിയ കരട് രാഷ്ട്രീയ പ്രമേയത്തിന് ബദലായാണ് ഗുരുദാസ് ദാസ് ഗുപ്ത പുതിയ നയരേഖ
അവതരിപ്പിച്ചത്.
ഉദ്ഘാടന സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി എ.ബി. ബര്‍ദന്‍, സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് എന്നിവരും വിശാല ഐക്യത്തെക്കുറിച്ച് പറഞ്ഞിരുന്നു. എന്നാല്‍ വിശാല കൂട്ടായ്മയാണ് വേണ്ടതെന്നാണ് ബദല്‍രേഖ പറയുന്നത്. റിപ്പോര്‍ട്ടുകളെക്കുറിച്ചുള്ള പൊതു ചര്‍ച്ചകള്‍ക്കിടയിലാണ് ഗുരുദാസ് ദാസ് ഗുപ്ത ഇത് അവതരിപ്പിച്ചത്. എന്നാല്‍ ഭേദഗതികള്‍ പരിശോധിക്കുന്ന സമിതിയാണ് ബദല്‍രേഖ തള്ളിയത്.