04April2012

You are here: Home National രജോനയുടെ വധശിക്ഷ കേന്ദ്രം സ്റ്റേ ചെയ്തു

രജോനയുടെ വധശിക്ഷ കേന്ദ്രം സ്റ്റേ ചെയ്തു

ചണ്ഡീഗഢ്: പഞ്ചാബ് മുന്‍മുഖ്യമന്ത്രി ബിയാന്ത്‌സിങ് വധക്കേസ് പ്രതി ബല്‍വന്ത് സിങ് രജോനയുടെ വധശിക്ഷ കേന്ദ്ര സര്‍ക്കാര്‍ സ്റ്റേ ചെയ്തു. ശിരോമണി ഗുരുദ്വാരാ പ്രബന്ധക് കമ്മിറ്റി (എസ്.ജി.പി.സി.) നല്‍കിയ ദയാഹര്‍ജി രാഷ്ട്രപതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തിലാണിത്.ഈ മാസം 31ന് വധശിക്ഷ നടപ്പാക്കാന്‍ കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടിരുന്നു വധശിക്ഷ നടപ്പാക്കാനുള്ള

തീയതി അടുത്തതോടെ സംസ്ഥാനത്ത് കനത്ത പ്രതിഷേധമാണ് സിഖ് സംഘടനകള്‍ ഉയര്‍ത്തിയത്. മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലും ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിങ് ബാദലും ചൊവ്വാഴ്ച രാഷ്ട്രപതിയെ സന്ദര്‍ശിച്ച് ശിക്ഷ സ്റ്റേ ചെയ്യണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളും വ്യക്തിപരമായി ദയാഹര്‍ജിയെ അനുകൂലിക്കുന്നുണ്ട്. 1995 ആഗസ്റ്റ് 31-നാണ് ബിയാന്ത് സിങ്ങിനെ ചണ്ഡീഗഢില്‍ ബബ്ബര്‍ഖല്‍സ തീവ്രവാദികള്‍ കൊലപ്പെടുത്തിയത്.

Newsletter