04April2012

You are here: Home World ക്യൂബയില്‍ ഈ വര്‍ഷം ദുഃഖവെള്ളി അവധിദിനം

ക്യൂബയില്‍ ഈ വര്‍ഷം ദുഃഖവെള്ളി അവധിദിനം

ഹവാന: ഈ വര്‍ഷത്തെ ദുഃഖവെള്ളിയാഴ്ച ദിനം രാജ്യത്ത് പൊതു അവധിയായി ക്യൂബന്‍ പ്രസിഡന്‍റ് റൗള്‍ കാസ്‌ട്രോ പ്രഖ്യാപിച്ചു. ക്യൂബ സന്ദര്‍ശിച്ച ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ നടത്തിയ അഭ്യര്‍ഥനയെത്തുടര്‍ന്നാണിത്. വെള്ളിയാഴ്ച ചേര്‍ന്ന മന്ത്രിമാരുടെ യോഗത്തില്‍ അവധി സംബന്ധിച്ച തീരുമാനം എടുത്തതായി കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക പത്രമായ ഗ്രാന്മ റിപ്പോര്‍ട്ടു ചെയ്തു. എന്നാല്‍ മാര്‍പ്പാപ്പ ക്യൂബയില്‍ നിന്നും

മടങ്ങുന്നതിനു മുന്‍പേ പ്രസിഡന്‍റ് റൗള്‍ അവധിപ്രഖ്യാപനം സംബന്ധിച്ച് ഉറപ്പ് നല്‍കിയിരുന്നു.

ബുധനാഴ്ച വിപ്ലവ ചത്വരത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്തപ്പോഴാണ് യേശുക്രിസ്തു ക്രൂശിക്കപ്പെട്ടതിന്റെ ഓര്‍മദിനമായ ദു:ഖ വെള്ളിയാഴ്ച ക്യൂബയില്‍ അവധിയായി പ്രഖ്യാപിക്കണമെന്ന് മാര്‍പ്പാപ്പ നിര്‍ദ്ദേശിച്ചത്. 1990-മുതല്‍ ക്യൂബ ഔദ്യോഗികമായി നിരീശ്വരവാദരാജ്യമാണ്.

അദ്ദേഹത്തിന്റെ വിശുദ്ധിയെയും രാജ്യത്ത് നടത്തിയ സന്ദര്‍ശനവും കണക്കിലെടുത്ത് ഏപ്രില്‍ ആറ് അവധിയായി പ്രഖ്യാപിക്കാന്‍ റൗള്‍ കാസ്‌ട്രോ സമ്മതിക്കുകയായിരുന്നുവെന്നും ഗ്രാന്മ റിപ്പോര്‍ട്ടു ചെയ്തു. ദുഃഖവെള്ളി ദിനം സ്ഥിരം അവധിയായി പ്രഖ്യാപിക്കുന്നതിനുള്ള തീരുമാനം ദേശീയ നേതൃത്വത്തിന് വിട്ടതായും റൗള്‍ പറഞ്ഞു. തീരുമാനത്തെ സ്വാഗതം ചെയ്ത വത്തിക്കാന്‍ വക്താവ് ഫെഡറികോ ലോപാര്‍ഡ് ഇതൊരു നല്ല സൂചനയാണെന്നും അഭിപ്രായപ്പെട്ടു.

Newsletter