മന്ത്രി അനൂപിന്റെ കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു
- Last Updated on 11 May 2012
വെഞ്ഞാറമൂട്: മന്ത്രി അനൂപ് ജേക്കബ്ബിന്റെ കാറിടിച്ച് എം.സി. റോഡില്‍ വഴിയാത്രക്കാരന്‍ മരിച്ചു. വെമ്പായം പെരുംകൂര്‍ ആമിന മന്‍സിലില്‍ അബ്ദുല്‍കരീം (72) ആണ് മരിച്ചത്.
പെരുംകൂര്‍ മാവേലി സ്റ്റോറിന് മുന്നില്‍ വ്യാഴാഴ്ച രാത്രി 8.40 നായിരുന്നു സംഭവം. വീട്ടില്‍ നിന്നും റോഡിലേക്ക് ഇറങ്ങുന്നതിനിടയിലാണ് മന്ത്രിയുടെ
കാറിടിച്ചത്. കോട്ടയത്തുനിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്നു മന്ത്രി. ഇടിയുടെ ആഘാതത്തില്‍ അബ്ദുല്‍കരീം റോഡിലേക്ക് തെറിച്ചുവീണു. കാറില്‍ നിന്നും ഇറങ്ങിയ മന്ത്രി പരിക്കേറ്റ ആളെ മന്ത്രിയുടെ കാറില്‍ ആസ്പത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചു. എന്നാല്‍ നാട്ടുകാര്‍ ഇതിനെതിരെ ബഹളംവെച്ചു. ഇതേ തുടര്‍ന്ന് 108 ആംബുലന്‍സ് വിളിച്ചുവരുത്തി പരിക്കേറ്റ ആളെ മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് കൊണ്ടുപോയി. ഇതുവഴി വന്ന ഐ.ജി പര്‍വേഷ് സാഹിബിന്റെ കാറിലാണ് മന്ത്രി തിരുവനന്തപുരത്തേക്ക് യാത്ര തുടര്‍ന്നത്. മന്ത്രിയുടെ കാര്‍ പോലീസ് വട്ടപ്പാറ സ്റ്റേഷനിലേക്ക് മാറ്റി.
മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അബ്ദുല്‍കരിമിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അസ്മബീവിയാണ് കരിമിന്റെ ഭാര്യ. മക്കള്‍: നാസര്‍, ഹക്കിം സുമയ്യ.