13May2012

Breaking News
സെക്രട്ടറിയുടേത് മാത്രമല്ല പാര്‍ട്ടി നിലപാട്: വി.എസ്‌
ഇന്ത്യയില്‍ 9.55 ലക്ഷം നഴ്‌സുമാര്‍ കുറവ്
പൈലറ്റുമാരുടെ സമരം 16 വിമാനങ്ങള്‍ റദ്ദാക്കി
രാഷ്ട്രീയ കൊലപാതകങ്ങള്‍ സി.ബി.ഐ അന്വേഷിക്കണം: വേണുഗോപാല്‍
ജവാന്മാരും ഓഫീസര്‍മാരും തമ്മില്‍ കൂട്ടത്തല്ല്
You are here: Home Kerala Kottayam ജോയ് എബ്രഹാം രാജ്യസഭാ സ്ഥാനാര്‍ഥിയാകും

ജോയ് എബ്രഹാം രാജ്യസഭാ സ്ഥാനാര്‍ഥിയാകും

കോട്ടയം: ജോയ് എബ്രഹാം കേരള കോണ്‍ഗ്രസ് എം. രാജ്യസഭ സ്ഥാനാര്‍ഥിയായേക്കും. കെ.എം മാണിയും പി.ജെ ജോസഫും ഇതുസംബന്ധിച്ച് ധാരണയിലെത്തിയിട്ടുണ്ട്. ഇന്നു ചേരുന്ന സ്റ്റിയറിങ് കമ്മറ്റി ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തും. 

മാണി വിഭാഗത്തില്‍നിന്ന് ജോയിയുടെ പേരും ജോസഫ് വിഭാഗത്തില്‍നിന്ന് ഫ്രാന്‍സിസ് ജോര്‍ജിന്റെ പേരുമാണ് നിര്‍ദേശിച്ചിരുന്നത്. നിലവില്‍ മാണിഗ്രൂപ്പിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ജോയ്.

ഈരാറ്റുപേട്ട സ്വദേശിയായ ജോയ് എബ്രഹാം 96ല്‍ പൂഞ്ഞാറില്‍ പി.സി ജോര്‍ജിനോട് മത്സരിച്ച് തോറ്റിരുന്നു. ജോയ് രാജ്യസഭാ സ്ഥാനാര്‍ഥിയാകുന്നതിനോട് യോജിപ്പില്ലെന്ന് പി.സി ജോര്‍ജ് പറഞ്ഞു. അതേസമയം എതിര്‍പ്പ് പറയില്ലെന്നും ജോര്‍ജ് വ്യക്തമാക്കിയിട്ടുണ്ട്. 

മുല്ലപ്പെരിയാര്‍ പ്രശ്‌നം, കെ.ടി തോമസും ജോസഫും തമ്മില്‍ നടന്ന വാദപ്രതിവാദങ്ങള്‍ തുടങ്ങിയവയും 11 മണിക്കുചേരുന്ന സ്റ്റിയറിങ് കമ്മറ്റി യോഗം ചര്‍ച്ച ചെയ്യും.

Newsletter