10February2012

You are here: Home Kerala Alappuzha കേരള കോണ്‍ഗ്രസ് (ബി) പ്രശ്‌നത്തിലിടപെടും: ചെന്നിത്തല

കേരള കോണ്‍ഗ്രസ് (ബി) പ്രശ്‌നത്തിലിടപെടും: ചെന്നിത്തല

ആലപ്പുഴ: കേരള കോണ്‍ഗ്രസ് (ബി)യിലെ പ്രതിസന്ധി പരിഹരിക്കാന്‍ കോണ്‍ഗ്രസിന്റെ പ്രതിനിധിയെന്ന നിലയില്‍ താനിടപെടുമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല വ്യക്തമാക്കി. പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

പാര്‍ട്ടിയും ആര്‍.ബാലകൃഷ്ണപിള്ളയും ഒരു ചേരിയിലും മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ മറുചേരിയിലുമായി പ്രശ്‌നം വഷളായിരിക്കുകയാണ്. മന്ത്രിയെ പൂര്‍ണമായി അവഗണിക്കാനും ബഹിഷ്‌കരിക്കാനുമാണ് പിള്ളയുടെ നിര്‍ദേശം. ഗണേഷിനോടാണ് യുഡിഎഫിന് അനുഭാവം എന്ന ചിന്ത ബാലകൃഷ്ണപിള്ളക്കുണ്ട്. നേരിയ ഭൂരിപക്ഷത്തില്‍ തുടരുന്ന മന്ത്രിസഭയെ സംബന്ധിച്ച് ഗണേഷിനെ കൈവിടാനാവില്ല. അതുകൊണ്ടാണ് മന്ത്രിയെ തട്ടിയെടുക്കാന്‍ ശ്രമിച്ചാല്‍ ഭവിഷ്യത്തുകള്‍ നേരിടേണ്ടിവരുമെന്ന് പിള്ള യു.ഡി.എഫിന് മുന്നറിയിപ്പ് നല്‍കിയത്.

അതേസമയം, തനിക്കെതിരെ പാര്‍ട്ടി നടപടി കാത്തിരിക്കുകയാണ് ഗണേഷ്. പുതിയ പാര്‍ട്ടി അടക്കമുള്ള നടപടികളിലേക്ക് യു.ഡി.എഫ്. പിന്തുണയോടെ കടക്കാനാകുമെന്ന് ഗണേഷ് കരുതുന്നു.

Newsletter