പാകിസ്താനില്‍ ഫാക്ടറി തകര്‍ന്ന് മരിച്ചവരുടെ എണ്ണം 22 ആയി
- Last Updated on 09 February 2012
- Hits: 1
ലാഹോര്‍: കിഴക്കന്‍ പാകിസ്താനില്‍ ഫാക്ടറിക്കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 22 ആയി. മരിച്ചവരില്‍ പതിനാറ് പേര്‍ സ്ത്രീകളാണ്.
തിങ്കളാഴ്ചയാണ് ദുരന്തമുണ്ടായത്. അറുപതിലധികം പേര്‍
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി. ഫാക്ടറിയുടെ ബോയ്‌ലര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.
നാലു സ്ത്രീകളും രണ്ടു കുട്ടികളുമടക്കം ഇരുപതിലധികംപേരെ ആദ്യം രക്ഷപ്പെടുത്തി. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. മൂന്നു നിലയുള്ള കെട്ടിടത്തോടൊപ്പം തൊട്ടടുത്തുള്ള മൂന്നുവീടുകളും നിലംപതിച്ചു.