18April2012

Breaking News
കലാമണ്ഡലത്തിലെ വിദ്യാര്‍ഥിനിയുടെ കൊല: സുഹൃത്ത് അറസ്റ്റില്‍
സുഡാനില്‍ യുദ്ധഭീതി
ഒളിമ്പിക്‌സിന് തിരശ്ശീല ഉയരാന്‍ ഇനി 100 ദിവസങ്ങള്‍
'സി.പി.എമ്മുകാരോട് മിണ്ടരുത്; വിവാഹബന്ധവും പാടില്ല'
'വൊഡാഫോണ്‍' അന്താരാഷ്ട്ര വ്യവഹാരത്തിന്
ഡല്‍ഹി കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്നില്‍
ജിം യോങ് കിം ലോകബാങ്ക് മേധാവി
തിരുവഞ്ചൂര്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി
വിളപ്പില്‍ശാല പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ സുപ്രീം കോടതി അനുമതി
You are here: Home World മാലെദ്വീപ് മുന്‍പ്രസിഡന്റിന്റെ കുടുംബം പലായനം ചെയ്തു

മാലെദ്വീപ് മുന്‍പ്രസിഡന്റിന്റെ കുടുംബം പലായനം ചെയ്തു

മാലെ: ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്ന് പ്രസിഡന്റ് പദം രാജിവെച്ച മുഹമ്മദ് നഷീദിന്റെ കുടുംബം ശ്രീലങ്കയിലേക്ക് പലായനം ചെയ്തു. നഷീദിന്റെ ഭാര്യ ലൈലാ അലിയും കുടുംബാംഗങ്ങളും ബുധനാഴ്ച രാത്രിയാണ് ശ്രീലങ്കയിലെത്തിയത്. ഇവര്‍ക്കൊപ്പമുള്ള കൂടുബാംഗങ്ങളാരൊക്കെയാണെന്ന്

വ്യക്തമല്ല.

നഷീദിന്റെ അനുയായികള്‍ തെരുവുകളില്‍ അക്രമാസക്തരായതോടെ മാലെദ്വീപില്‍ അശാന്തി ഉടന്‍ അവസാനിക്കില്ലെന്ന് ഉറപ്പായി. തോക്കിന്‍മുനയിലാണ് തന്നെ രാജിവെപ്പിച്ചതെന്ന് നഷീദ് ബുധനാഴ്ച വാര്‍ത്താലേഖകരോടു പറഞ്ഞതോടെയാണ് അദ്ദേഹത്തിന്റെ അനുയായികള്‍ രോഷാകുലരായി തെരുവിലിറങ്ങിയത്. തുടര്‍ന്ന് പോലീസും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷങ്ങളുണ്ടായി.

തലസ്ഥാനമായ മാലെയിലെ റിപ്പബ്ലിക് ചത്വരത്തില്‍ പ്രകടനക്കാരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകപ്രയോഗവും നടത്തി. സമാധാനപരമായി പ്രകടനം നയിച്ച നഷീദിനും പോലീസിന്റെ അടിയേറ്റതായി അദ്ദേഹത്തിന്റെ കക്ഷിയായ മാല്‍ഡീവിയന്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി (എം.ഡി.പി.) ആരോപിച്ചു. a

അതിനിടെ, രാജ്യത്ത് എല്ലാ കക്ഷികളുമടങ്ങുന്ന ദേശീയൈക്യ സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന് പുതിയ പ്രസിഡന്‍റായി സ്ഥാനമേറ്റ മുഹമ്മദ് വഹീദ് ഹസന്‍ മണിക് ബുധനാഴ്ച വ്യക്തമാക്കി. നഷീദിനെതിരെ അട്ടിമറി നടന്നതായി കരുതുന്നില്ലെന്നും അത്തരമൊരു നീക്കത്തിലും താന്‍ പങ്കാളിയായിട്ടില്ലെന്നും മണിക് പറഞ്ഞു.

Newsletter