11May2012

You are here: Home Business സ്വര്‍ണവില വീണ്ടും റെക്കോര്‍ഡിനൊപ്പം, പവന്‌ 21,760

സ്വര്‍ണവില വീണ്ടും റെക്കോര്‍ഡിനൊപ്പം, പവന്‌ 21,760

കൊച്ചി: സ്വര്‍ണവില വീണ്ടും റെക്കോര്‍ഡിനൊപ്പമെത്തി. പവന്‌ 120 രൂപ കൂടി 21,760 രൂപയാണ്‌ ഇന്നത്തെ വില. ഗ്രാമിന്‌ 15 രൂപയാണ്‌ ഇന്ന്‌ കൂടിയത്‌. ഗ്രാമിന്‌ ഇപ്പോള്‍ വില 2,720 രൂപയായി. കഴിഞ്ഞ മൂന്നു ദിവസം വില ഉയരാതെ നിന്ന ശേഷമായിരുന്നു ഇന്നത്തെ വില വര്‍ധനവ്‌. ഇക്കഴിഞ്ഞ ഏപ്രില്‍ 28 ന്‌ പവന്‌ വില 21, 640 രൂപയായിരുന്നു. 30 വരെ വിലയില്‍ മാറ്റമുണ്ടായില്ല. ഏപ്രില്‍

തുടങ്ങുമ്പോള്‍ 20,880 രൂപയായിരുന്നു പവന്‌ വില.ഏപ്രില്‍ 11 ന്‌ വില 21,000 കടന്നു.

ഓഹരി വിപണിയിലെ പ്രകടമായ ചാഞ്ചാട്ടംമൂലം, സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നവരുടെ എണ്ണം വര്‍ധിച്ചതാണു വിലയുയര്‍ത്തിയത്‌.

Newsletter