കിങ്ഫിഷര്‍ പൈലറ്റുമാരും സമരത്തിലേക്ക്
- Last Updated on 10 May 2012
- Hits: 6
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ പൈലറ്റുമാര്‍ക്ക് പിന്നാലെ കിങ്ഫിഷര്‍ എയര്‍ലൈന്‍സിലെ ഒരു വിഭാഗം പൈലറ്റുമാരും സമരത്തിലേക്ക്. ജനവരി മാസത്തിലെ ശമ്പള കുടിശിക മെയ് 9 മുതല്‍ തീര്‍ക്കുമെന്ന ഉറപ്പ് മാനേജ്‌മെന്റ് പാലിക്കാത്ത സാഹചര്യത്തിലാണ് സമരം. പൈലറ്റുമാരുടെ സമരം സര്‍വീസുകളെ ബാധിച്ചാല്‍ വ്യോമയാന മേഖല കടുത്ത
പ്രതിസന്ധിയിലായേക്കും. പൈലറ്റുമാരുടെ സമരത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യ 20ഓളം സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.
ഡല്‍ഹിയിലെ സര്‍വീസുകളിലുള്ള കിങ്ഫിഷര്‍ പൈലറ്റുമാര്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ജോലിയില്‍ പ്രവേശിക്കാനാവില്ലെന്ന് മാനേജ്‌മെന്റിനെ അറിയിച്ചു കഴിഞ്ഞു. അതേസമയം, മുംബൈയിലെ പൈലറ്റുമാര്‍ ഇന്ന് രാത്രി മുതല്‍ സമരം തുടങ്ങാനാണ് തീരുമാനിച്ചിട്ടുള്ളത്. എന്നാല്‍, കിങ്ഫിഷര്‍ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല.