നാളികേര മേഖലയിലെ അന്താരാഷ്ട്ര സമ്മേളനം ജൂലായ് 2 മുതല്‍
- Last Updated on 05 May 2012
- Hits: 5
കൊച്ചി: ഏഷ്യന്‍ പസഫിക് കോക്കനട്ട് കമ്യൂണിറ്റി (എപിസിസി)യുടെ 45-ാമത് കൊക്കോടെക്ക് യോഗത്തിന് ഇന്ത്യ ആതിഥ്യമരുളുന്നു. ജൂലായ് രണ്ടു മുതല്‍ ആറു വരെ കൊച്ചിയില്‍ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുന്നതിന് നാളികേര വികസന ബോര്‍ഡിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഏഷ്യ പസഫിക് മേഖലയിലെ കേര വികസന പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും
ഏകോപിപ്പിക്കുകയും മേഖലയിലെ കേരോത്പാദക രാജ്യങ്ങള്‍ക്ക് പരമാവധി സാമ്പത്തിക ഉന്നമനം നേടിക്കൊടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് എപിസിസി സ്ഥാപിച്ചിരിക്കുന്നത്. ഇന്തോനീഷ്യയിലെ ജക്കാര്‍ത്തയാണ് ആസ്ഥാനം. 'കേര വ്യവസായത്തിന്റെ സര്‍വതോമുഖമായ വളര്‍ച്ചയും സുസ്ഥിര വികസനവും' എന്നതാണ് യോഗത്തിന്റെ വിഷയം.
കൊക്കോടെക്കിന്റെ നടത്തിപ്പ് സംബന്ധിച്ച വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ചീഫ് സെക്രട്ടറി കെ. ജയകുമാറിന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് യോഗം ചേര്‍ന്നു. ഇന്ത്യയുടെ ദേശീയ ലെയ്‌സണ്‍ ഓഫീസറായ കേന്ദ്ര ഗവണ്മെന്‍റ് ജോയിന്‍റ് സെക്രട്ടറി സഞ്ജീവ് ചോപ്ര, നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ. ജോസ്, കേരള അഗ്രികള്‍ച്ചര്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായി.
എപിസിസിയുടെ സാങ്കേതിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പ്രത്യേക സംവിധാനമാണ് കൊക്കോടെക്ക്.