24May2012

Breaking News
പെട്രോള്‍ ലിറ്ററിന് 7.50 രൂപ കൂട്ടി
ഇന്റര്‍ചര്‍ച്ച് കൗണ്‍സിലുമായി ധാരണയായി
ചന്ദ്രശേഖരന്‍ വധം: കൊലയാളികളിലൊരാള്‍ പിടിയില്‍
ലോഡ് ഷെഡിങ് പിന്‍വലിച്ചു
ഈജിപ്തില്‍ പ്രസിഡന്‍റ്തിരഞ്ഞെടുപ്പ് ഇന്ന്‌
വിക്ഷേപണം വിജയം: ബഹിരാകാശത്തേക്ക് ആദ്യത്തെ സ്വകാര്യപേടകം
സഹപാഠിയുടെ സ്വവര്‍ഗരതി വെബ്ക്യാമില്‍ പകര്‍ത്തിയ ഇന്ത്യക്കാരന് യു.എസ്സില്‍ തടവ്
സാങ്മ കാരാട്ടിനെ കണ്ടു; സോണിയയുമായി കൂടിക്കാഴ്ച നടന്നില്ല
ഭക്ഷ്യവസ്തുക്കള്‍ക്ക് വിലകയറിയത് 3 മുതല്‍ 147 ശതമാനം വരെ
You are here: Home Business സ്വര്‍ണവില സര്‍വകാല റെക്കോഡില്‍; 10 ഗ്രാമിന് 29,695 രൂപ

സ്വര്‍ണവില സര്‍വകാല റെക്കോഡില്‍; 10 ഗ്രാമിന് 29,695 രൂപ

ന്യൂഡല്‍ഹി: രാജ്യത്ത് സ്വര്‍ണവില ഉയര്‍ന്ന് പുതിയ റെക്കോഡിലെത്തി. വ്യാഴാഴ്ച മുംബൈ, ഡല്‍ഹി തുടങ്ങിയ വിപണികളില്‍ 10 ഗ്രാം സ്വര്‍ണത്തിന് 29,695 രൂപ എന്ന നിലയിലാണ് പുതിയ ഉയരം കുറിച്ചത്. ബുധനാഴ്ചത്തെ വിലയെക്കാള്‍ 10 ഗ്രാമിന് 35 രൂപ ഉയര്‍ന്നാണ് മഞ്ഞലോഹം സര്‍വകാല റെക്കോഡ് സൃഷ്ടിച്ചത്. എന്നാല്‍ കേരളത്തില്‍ റെക്കോഡ് നിലവാരത്തിലുള്ള പവന്‍ വില മാറ്റമില്ലാതെ

തുടരുകയാണ്. 

ഓഹരി വിപണിയില്‍ നിന്ന് നിക്ഷേപകര്‍ ഫണ്ട് പിന്‍വലിച്ച് സുരക്ഷിത നിക്ഷേപമെന്നു കരുതുന്ന സ്വര്‍ണത്തിലേക്ക് മാറുന്നതാണ് വില കുതിച്ചുയരാന്‍ ഒരു കാരണം. അനിശ്ചിതത്വവും വിലയിടിയലും മൂലം സാധാരണ നിക്ഷേപകരെ സംബന്ധിച്ച് തൊട്ടാല്‍ പൊള്ളുന്ന സ്ഥിതിയിലാണ് ഇന്ന് ഓഹരി വിപണി. അതിനാല്‍ത്തന്നെ ഒട്ടേറെ ചെറുകിട നിക്ഷേപകരും സ്റ്റോക്കിസ്റ്റുകളുമെല്ലാം തങ്ങളുടെ ഫണ്ട് സ്വര്‍ണത്തില്‍ നിക്ഷേപിക്കുകയാണ്. 

99.9 ശതമാനം ശുദ്ധമായ സ്വര്‍ണമാണ് 10 ഗ്രാമിന് 35 രൂപ ഉയര്‍ന്ന് 29,695-ല്‍ എത്തിയത്. 99.5 ശതമാനം ശുദ്ധമായ സ്വര്‍ണം 10 ഗ്രാമിന് 29,555 രൂപയാണ്. എന്നാല്‍ സ്വര്‍ണത്തിന്റെ തിളക്കം വെള്ളിക്ക് ലഭിച്ചില്ല. വെള്ളി വില കിലോയ്ക്ക് 400 രൂപ കുറഞ്ഞ് 56,200 രൂപയായി. വ്യവസായ യൂണിറ്റുകളില്‍ നിന്നുള്ള ആവശ്യം കുറഞ്ഞതാണിതിനു കാരണം.

Newsletter