24May2012

Breaking News
പെട്രോള്‍ ലിറ്ററിന് 7.50 രൂപ കൂട്ടി
ഇന്റര്‍ചര്‍ച്ച് കൗണ്‍സിലുമായി ധാരണയായി
ചന്ദ്രശേഖരന്‍ വധം: കൊലയാളികളിലൊരാള്‍ പിടിയില്‍
ലോഡ് ഷെഡിങ് പിന്‍വലിച്ചു
ഈജിപ്തില്‍ പ്രസിഡന്‍റ്തിരഞ്ഞെടുപ്പ് ഇന്ന്‌
വിക്ഷേപണം വിജയം: ബഹിരാകാശത്തേക്ക് ആദ്യത്തെ സ്വകാര്യപേടകം
സഹപാഠിയുടെ സ്വവര്‍ഗരതി വെബ്ക്യാമില്‍ പകര്‍ത്തിയ ഇന്ത്യക്കാരന് യു.എസ്സില്‍ തടവ്
സാങ്മ കാരാട്ടിനെ കണ്ടു; സോണിയയുമായി കൂടിക്കാഴ്ച നടന്നില്ല
ഭക്ഷ്യവസ്തുക്കള്‍ക്ക് വിലകയറിയത് 3 മുതല്‍ 147 ശതമാനം വരെ
You are here: Home Business റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 6,600 കോടി രൂപ പിഴ

റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 6,600 കോടി രൂപ പിഴ

ന്യൂഡല്‍ഹി: മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 6,600 കോടി രൂപ പിഴ ചുമത്തിക്കൊണ്ട് സര്‍ക്കാര്‍ നോട്ടീസ് നല്‍കി. കൃഷ്ണ-ഗോദാവരി തടത്തിലെ വാതക ഉത്പാദനം കുറഞ്ഞതിനെത്തുടര്‍ന്നാണ് നഷ്ടം നികത്തണമെന്ന് ആവശ്യപ്പെട്ട് പെട്രോളിയം മന്ത്രാലയം നോട്ടീസ് സമര്‍പ്പിച്ചിരിക്കുന്നത്. 

 

ഉത്പാദനം പങ്കുവയ്ക്കുന്നതു സംബന്ധിച്ച് സര്‍ക്കാരും കമ്പനിയുമായി ഉണ്ടാക്കിയ കരാര്‍ റിലയന്‍സ് ലംഘിച്ചിരിക്കുകയാണെന്ന് പെട്രോളിയം മന്ത്രാലയം ചൂണ്ടിക്കാട്ടി. മുന്‍നിശ്ചയിച്ചതില്‍ നിന്ന് വിഭിന്നമായി കമ്പനി സ്ഥാപിച്ച വാതക കിണറുകള്‍ കുറവായിരുന്നു. 

അതേസമയം, വാതകപാടത്തിന്റെ ഭൂഗര്‍ഭശാസ്ത്രം പ്രതീക്ഷിച്ച പോലെയായിരുന്നില്ലെന്നും ഇതാണ് ഉത്പാദനം കുറയാന്‍ കാരണമെന്നുമാണ് റിലയന്‍സിന്റെ വിശദീകരണം. കൂടുതല്‍ വാതക കിണറുകള്‍ കുഴിച്ചതുകൊണ്ട് മാത്രം കാര്യമില്ലെന്നും കമ്പനി വ്യക്തമാക്കുന്നു. എന്നാല്‍, ഇക്കാര്യങ്ങള്‍ പെട്രോളിയം മന്ത്രാലയം ശക്തമായി നിഷേധിച്ചിരിക്കുകയാണ്. 

2010-11, 2011-12 സാമ്പത്തിക വര്‍ഷങ്ങളില്‍ ഉത്പാദനം കുറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ 6,600 കോടി രൂപ പിഴ ചുമത്തിയിരിക്കുന്നത്. 

Newsletter