24May2012

Breaking News
പെട്രോള്‍ ലിറ്ററിന് 7.50 രൂപ കൂട്ടി
ഇന്റര്‍ചര്‍ച്ച് കൗണ്‍സിലുമായി ധാരണയായി
ചന്ദ്രശേഖരന്‍ വധം: കൊലയാളികളിലൊരാള്‍ പിടിയില്‍
ലോഡ് ഷെഡിങ് പിന്‍വലിച്ചു
ഈജിപ്തില്‍ പ്രസിഡന്‍റ്തിരഞ്ഞെടുപ്പ് ഇന്ന്‌
വിക്ഷേപണം വിജയം: ബഹിരാകാശത്തേക്ക് ആദ്യത്തെ സ്വകാര്യപേടകം
സഹപാഠിയുടെ സ്വവര്‍ഗരതി വെബ്ക്യാമില്‍ പകര്‍ത്തിയ ഇന്ത്യക്കാരന് യു.എസ്സില്‍ തടവ്
സാങ്മ കാരാട്ടിനെ കണ്ടു; സോണിയയുമായി കൂടിക്കാഴ്ച നടന്നില്ല
ഭക്ഷ്യവസ്തുക്കള്‍ക്ക് വിലകയറിയത് 3 മുതല്‍ 147 ശതമാനം വരെ
You are here: Home Business പവന്‌ 21,840 രൂപ; സ്വര്‍ണവില പുതിയ ഉയരങ്ങളില്‍

പവന്‌ 21,840 രൂപ; സ്വര്‍ണവില പുതിയ ഉയരങ്ങളില്‍

കൊച്ചി• സ്വര്‍ണം പവന്‌ 21840 രൂപയിലെത്തി റെക്കോര്‍ഡിട്ടു. രാജ്യാന്തര വിപണിയിലാകട്ടെ, സ്വര്‍ണ വില താഴ്‌ന്നു. ഇതോടെ ലോകത്ത്‌ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വിലയുള്ള രാജ്യമായി ഇന്ത്യ മാറുകയാണ്‌. ഡോളറിനെതിരേ രൂപയുടെ മൂല്യം കുറഞ്ഞതും വിവാഹ സീസണിലെ വര്‍ധിച്ച ആവശ്യവും വിപണിക്കു തിളക്കം കൂട്ടി. ഉല്‍സവ, വിവാഹ ആവശ്യത്തിന്‌ സ്വര്‍ണം ഏറ്റവും കൂടുതല്‍ വാങ്ങുന്ന നീണ്ട

കാലയളവാണിത്‌. വിദേശ ഇന്ത്യക്കാര്‍ നാട്ടിലെത്തുന്നതും ഈ അവസരത്തില്‍ത്തന്നെ. ജൂലൈ 15 വരെ ഈ സ്‌ഥിതി തുടര്‍ന്നേക്കും. 

കഴിഞ്ഞ മാസം അവസാന വാരം നടന്ന അക്ഷയ ത്രിതീയ നാളില്‍, വില വല്ലാതെ ഉയര്‍ന്നു നിന്നിരുന്നുവെങ്കിലും വില്‍പനയില്‍ വളരെ പ്രകടമായ കുറവുണ്ടായില്ലെന്നും വിപണി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇറക്കുമതി തീരുവയും എക്‌സൈസ്‌ നികുതിയും വര്‍ധിപ്പിച്ചതിന്റെ തിരിച്ചടിയായിരുന്നു പ്രധാനം.

രാജ്യാന്തര വിപണിയില്‍ യൂറോപ്പിലെ തിരഞ്ഞെടുപ്പുകളെത്തുടര്‍ന്ന്‌ സ്വര്‍ണ വില കുറഞ്ഞ്‌ ട്രോയ്‌ ഔണ്‍സിന്‌ (31.1 ഗ്രാം) ഇന്നലെ 1640 ഡോളറിനടുത്തെത്തി. കഴിഞ്ഞ ഫെബ്രുവരിയലെ നിലവാരത്തില്‍ നിന്ന്‌ 150 ഡോളറിലേറെയാണ്‌ കുറവ്‌. അമേരിക്കന്‍ സാമ്പത്തിക പ്രതിസന്ധിക്ക്‌ ആശ്വാസം കാണുന്നുവെന്ന കണക്കുകൂട്ടല്‍ നിക്ഷേപാവശ്യം നേരിയ തോതില്‍ താണിട്ടുണ്ട്‌. ഈ വര്‍ഷാവസാനം 1800 ഡോളറിലെത്തുമെന്ന പ്രതീക്ഷയും തെറ്റുകയാണ്‌. കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബറില്‍ ഔണ്‍സിന്‌ 1923.70 ഡോളര്‍ രേഖപ്പെടുത്തിയിരുന്നു. ഇന്ത്യയിലാകട്ടെ അന്നു പവന്‌ വില 20,000 രൂപയ്ക്കടുത്തും.

ഡോളര്‍ ശക്‌തമായതും ഇന്ത്യയിലെ ധന കമ്മിയും ക്രൂഡ്‌ ഓയില്‍ വിലയിലെ കുതിച്ചുകയറ്റവും രൂപയുടെ മൂല്യം കുറച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ എട്ടിന്‌ പവന്‍ 21760 രൂപയില്‍ റെക്കോര്‍ഡിട്ടപ്പോള്‍, ഔണ്‍സിന്‌ വില   1739.09 ഡോളറായിരുന്നു. രൂപയുടെ മൂല്യം കുറഞ്ഞ്‌ വിനിമയ നിരക്ക്‌ ഡോളറിന്‌ 53 രൂപയ്ക്കു മുകളിലെത്തി. ഇത്‌ 55 രൂപയും കടന്നേക്കുമെന്‌ ആശങ്കയുണ്ട്‌. രാജ്യാന്തര വിപണിയും ആഭ്യന്തര വിപണിയും തമ്മിലുള്ള വിലയിലെ വന്‍ വ്യത്യാസം കള്ളക്കടത്തിനും മറ്റ്‌ അനധികൃത ഇടപാടുകള്‍ക്കും വഴിയൊരുക്കുന്നതാണ്‌. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍, 10 ഗ്രാം തങ്കത്തിന്റെ വില 22,000 രൂപയില്‍നിന്ന്‌ 29440 രൂപയിലേക്ക്‌ ഉയര്‍ന്നു. വെള്ളി വിലയും കൂടി കിലോഗ്രാമിന്‌ 56450 രൂപയിലെത്തി.

ആഗോള പ്രതിസന്ധി, സ്വര്‍ണം സുരക്ഷിത നിക്ഷേപമെന്ന വിശ്വാസം ശക്‌തമാക്കിയിട്ടുണ്ട്‌. ചൈന സ്വര്‍ണത്തിന്റെ ലോകത്തിലെ ഏറ്റവും വലിയ ഉല്‍പാദകരും ഉപഭോക്‌താക്കളുമായി മാറി. ഇന്ത്യയെ മറികടന്നാണ്‌, ഉപഭോഗത്തില്‍ അവര്‍ ഈ സ്‌ഥാനം കൈവരിച്ചത്‌. ഉയര്‍ന്ന പണപ്പെരുപ്പം നിക്ഷേപാവശ്യം വര്‍ധിപ്പിച്ചു. സ്വര്‍ണ ബിസ്‌കറ്റുകളുടെയും നാണയങ്ങളുടെയും വില്‍പന കൂടി. വിവിധ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകള്‍, തങ്ങളുടെ സ്വര്‍ണ ശേഖരം വര്‍ധിപ്പിക്കാന്‍ തിടുക്കം കാണിക്കുന്നു. സ്വര്‍ണമായി കൈവശം വയ്ക്കാതെ, ഗോള്‍ഡ്‌ എക്‌സ്‌ചേഞ്ച്‌ ട്രേഡ്‌ഡ്‌ ഫണ്ടുകളിലും (ഇടിഎഫ്‌) മറ്റും നിക്ഷേപം വര്‍ധിക്കുകയാണ്‌. വര്‍ധിച്ച ആവശ്യത്തിനനുസരിച്ച്‌, സ്വര്‍ണത്തിന്റെ ഉല്‍പാദനം വര്‍ധിപ്പിക്കാനാകുന്നില്ലെന്നത്‌, ലഭ്യതയെ ബാധിക്കുന്നു. ഖനികളിലെ ഉല്‍പാദനച്ചെലവ്‌ ഗണ്യമായി കൂടി.

Newsletter