ഇറാന്റെ തദ്ദേശീയ ആണവഇന്ധനപരീക്ഷണം ഇന്ന്
- Last Updated on 15 February 2012
- Hits: 4
ടെഹ്‌റാന്‍: ഇറാന്‍ തദ്ദേശീയമായി വികസിപ്പിച്ച ആണവ ഇന്ധന ദണ്ഡുകള്‍ ബുധനാഴ്ച റിയാക്ടറില്‍ ഘടിപ്പിച്ച് പരീക്ഷിക്കും. വിദേശരാജ്യങ്ങള്‍ ആണവ ഇന്ധനം നല്‍കാത്തതിനെ തുടര്‍ന്നാണ് ഇറാന്‍ ഇവ നിര്‍മ്മിച്ചത്.
യൂറേനിയം 20ശതമാനത്തോളം സമ്പുഷ്ടീകരിച്ചാണ് ഇറാന്‍ ആണവ ഇന്ധനം തയ്യാറാക്കിയതെന്ന് ദേശീയ സുരക്ഷാ കൗണ്‍സില്‍ ഡെപ്യൂട്ടി ചീഫ് അലി ബാഗേരി വെളിപ്പെടുത്തി.
ഇറാന്‍ പ്രസിഡന്റ് അഹമ്മദീനിജാദും പരീക്ഷണം വീക്ഷിക്കാനായി റിയാക്ടറില്‍ എത്തും.
ഇറാന്റെ ആണവനേട്ടങ്ങളെക്കുറിച്ച് പ്രസിഡന്റ് ചില പ്രഖ്യാപനങ്ങള്‍ ബുധനാഴ്ച നടത്തുമെന്ന് ഔദ്യോഗിക വെബ്‌സൈറ്റ് വെളിപ്പെടുത്തിയിട്ടുണ്ട്.