ഗീലാനിക്കു പാക് മന്ത്രിസഭയുടെ പൂര്‍ണ പിന്തുണ
- Last Updated on 15 February 2012
- Hits: 3
ഇസ്‌ലാമാബാദ്: കോടതിയലക്ഷ്യക്കേസില്‍ സുപ്രീം കോടതി കുറ്റം ചുമത്തിയെങ്കിലും പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിക്ക് പാകിസ്താന്‍ മന്ത്രിസഭയുടെ പൂര്‍ണ പിന്തുണ.
ഗീലാനി സുപ്രീം കോടതിയില്‍ കാണിച്ച നിശ്ചയദാര്‍ഢ്യത്തെ
മന്ത്രിസഭാംഗങ്ങള്‍ ഐകകണേ്ഠ്യന അഭിനന്ദിക്കുകയും പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ പൂര്‍ണ വിശ്വാസം രേഖപ്പെടുത്തുകയും ചെയ്തതായി അദ്ദേഹത്തിന്റെ ഓഫീസ് പത്രക്കുറിപ്പില്‍ അറിയിച്ചു.
മന്ത്രിസഭാംഗങ്ങളോട് നന്ദി പറഞ്ഞ ഗീലാനി, താന്‍ പ്രധാനമന്ത്രിയായിരിക്കുന്നത് പാര്‍ലമെന്‍റംഗങ്ങളും മന്ത്രിസഭാംഗങ്ങളും സഖ്യകക്ഷികളും നല്‍കുന്ന പിന്തുണ ഒന്നു കൊണ്ടുമാത്രമാണെന്നും പറഞ്ഞു.
പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരിക്കെതിരെയുള്ള അഴിമതിക്കേസ് പുനരാരംഭിക്കാന്‍ സ്വിസ് സര്‍ക്കാറിന് കത്തെഴുതണമെന്ന നിര്‍ദേശം അംഗീകരിക്കാത്തതിനെത്തുടര്‍ന്ന് സുപ്രീംകോടതി തിങ്കളാഴ്ച ഗീലാനിക്കു കുറ്റപത്രം നല്‍കിയിരുന്നു.
ഗീലാനി കുറ്റം നിഷേധിച്ചെങ്കിലും കേസ് വിചാരണയ്ക്കായി ഫിബ്രവരി 22- ലേക്ക് വെച്ചിരിക്കുകയാണ്.കുറ്റക്കാരനെന്ന് തെളിയുന്നപക്ഷം ഗീലാനിക്ക് ആറുമാസം തടവുശിക്ഷ ലഭിച്ചേക്കും. പ്രധാനമന്ത്രിപദത്തിന് അയോഗ്യനാകുകയും ചെയ്യും.